ന്യൂനമര്‍ദം ടൌട്ട ചുഴലിക്കാറ്റാകും സംസ്ഥാനത്ത് അതീവ ജാഗ്രത ! തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്.
നാളെയോടെ തീവ്രന്യൂനമര്‍ദമാകും. ഞായറാഴ്ച ടൌട്ട ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥം കേരള തീരത്തിനോട് അടുത്ത നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു
കൊച്ചി :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ അതിതീവ്രമഴയുണ്ടാകും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റാകും. ജില്ലാഭരണകൂടങ്ങളോട് സജ്ജരാകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നൽകി. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയാണ്. നാളെയോടെ തീവ്രന്യൂനമര്‍ദമാകും. ഞായറാഴ്ച ടൌട്ട ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥം കേരള തീരത്തിനോട് അടുത്ത നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു.
മണിക്കൂറില്‍ ൮൦ കിലോമീറ്ററിലേറെ വേഗതിയില്‍ കാറ്റ് വീശും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ശനിയാഴഅച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ 20 സെന്‍റീമീറ്ററിന മുകളില്‍ മഴയുണ്ടാകും.ലക്ഷദ്വീപില്‍ ഇന്നും നാളെയും അതീ തീവ്രമഴയുണ്ടാകും. തിരുവന്തപുരത്ത് രാവിലെ മുതല്‍ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണം. അപകട സാധ്യത മുന്നില്‍ കണ്ട് ക്യാമ്പുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡം പാലിച്ച് ക്യാമ്പ് സജ്ജീകരിക്കേണ്ടത്. കേരള തീരത്ത് ഇനി ഒരു അറിയിപ്പുണ്ടാകും വരെ മത്സ്യ ബന്ധനം നിരോധിച്ചു.
കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത പ്രവചിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തിൽ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ ആണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഇരുപത് അംഗ സംഘം പുലർച്ചെ ഒരു മണിയോടെ പത്തനംതിട്ടയിൽ എത്തും.
കേരളത്തിനും ലക്ഷദ്വീപിനും സമീപത്തുള്ള കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. നാവിക സേനയോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നൽകി. കേരളം, ലക്ഷദ്വീപ്, കര്‍ണാടക എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ ജാഗ്രത പാലിക്കണം. 18–ാം തീയതി വരെ കേരള–ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനം നിരോധിച്ചു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിന് സാധ്യത ഉണ്ട്. കേരളം മുതല്‍ ഗുജറാത്ത് വരെയുള്ള തീരദേശ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി.