ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി. സ്ഥലത്ത് ബോംബ് സ്ക്വാഡും ഡൽഹി പൊലീസും എൻഐഎയും പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഇസ്രയേൽ എംബസിയിൽ ‘സ്ഫോടനം’ നടന്നതായി അജ്ഞാതന്റെ ഫോൺ സന്ദേശം. ഡൽഹി പൊലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല

0

ഡൽഹി |ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി. സ്ഥലത്ത് ബോംബ് സ്ക്വാഡും ഡൽഹി പൊലീസും എൻഐഎയും പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.ഇസ്രയേൽ എംബസിയിൽ ‘സ്ഫോടനം’ നടന്നതായി അജ്ഞാതന്റെ ഫോൺ സന്ദേശം. ഡൽഹി പൊലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല

വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയിലെ എംബസിക്ക് സമീപത്ത് വെച്ച് പൊട്ടിത്തെറി ശബ്ദം ഉണ്ടായതായി ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു. എംബസിക്ക് സമീപത്ത് നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഫയർഫോഴ്സിന് ഫോൺ സന്ദേശം ലഭിച്ചത്. ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും പൊലീസ് സംഘവും എംബസിക്ക് സമീപം പരിശോധന നടത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും സ്ഥലത്തെത്തി.ഇസ്രയേൽ എംബസിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തു സ്ഫോടനശബ്ദം കേട്ടെന്നാണ് വിളിച്ചയാൾ പറഞ്ഞത്.ഈ സ്ഥലത്ത് ഇസ്രയേൽ അംബാസഡറെ അഭിസംബോധന ചെയ്ത ഒരു കത്ത് പിന്നീട് പൊലീസ് കണ്ടെത്തി.കത്ത് പൊതിഞ്ഞ പതാകയും കിട്ടിയതായി പൊലീസ് അറിയിച്ചു

You might also like

-