ശ്രീലങ്കയിൽ പിന്നെയും സ്ഫോടനം; പൊട്ടിത്തെറി സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെ.
ബോംബ് സ്ക്വാഡെത്തി വാഹനത്തിലെ സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെയാണ് സംഭവം.
ശ്രീലങ്ക: കൊളംബോയിൽ സ്ഫോടനം നടന്ന പള്ളിക്ക് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാനിലെ സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെ പിന്നെയും പൊട്ടിത്തെറി. വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സാണ് സ്ഫോടന വിവരം റിപ്പോര്‍ട്ട് ചെയ്തത്. ബോംബ് സ്ക്വാഡെത്തി വാഹനത്തിലെ സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെയാണ് സംഭവം.
കൊച്ചിച്ചിക്കാടെ എന്ന പള്ളിയിൽ സ്ഫോടക വസ്തുക്കൾ എത്തിച്ച വാഹനമാണ് ബോംബ് സ്ക്വാഡിന്‍റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഡ്രൈവറെ പിടികൂടിയിട്ടുണ്ട്. ഇയാളക്കം സ്ഫോടന പരമ്പരകളിൽ ഇതുവരെ 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊട്ടിത്തെറിയിൽ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ചു, എന്ത് സഹായവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശ്രീലങ്കയ്ക്ക് ഉണ്ടാകുമെന്നും നരേന്ദ്രമോദി വാഗ്ദാനം ചെയ്തിട്ടുണ്ട്.