എഎപിക്ക് തുടര്‍ ഭരണം പ്രവചിച്ച്‌ എക്സിറ്റ് പോള്‍ ഫലങ്ങള്‍

കോണ്‍ഗ്രസിന് സീറ്റില്ലെന്നും പ്രവചനം

0

ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിക്ക് തുടര്‍ ഭരണം പ്രവചിച്ച്‌ എക്സിറ്റ് പോള്‍ ഫലങ്ങള്‍. എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൌ പ്രവചിച്ചത്. 26 സീറ്റുകള്‍ ബിജെപിക്കും ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് സീറ്റില്ലെന്നും പ്രവചനം.റിപ്പബ്ലിക് ടിവിയുടെ ഫലത്തില്‍ 48 മുതല്‍ 61 വരെയാണ് എഎപിക്ക് പ്രവചിച്ചിരിക്കുന്നത്. ഒന്‍പത് മുതല്‍ 21 വരെ സീറ്റുകള്‍ ബിജെപിക്ക് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടിയേക്കുമെന്നാണ് പ്രവചനം.എഎപി 53 മുതല്‍ 57 സീറ്റുകള്‍ വരെ നേടുമെന്ന് ന്യൂസ് എക്സ് ചാനലിന്റെ എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. ഇന്ത്യാ ന്യൂസിന്റെ എക്സിറ്റ് പോള്‍ ഫലത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് 53 മുതല്‍ 57 സീറ്റ് വരെ പ്രവചിക്കുന്നു.

You might also like

-