നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല. വിധി നടപ്പിലാക്കുന്നതിനായി പുറപ്പെടുവിച്ച മരണ വാറണ്ട് വിചാരണ കോടതി സ്റ്റേ ചെയ്തു. പ്രതികളില്‍ ഒരാളായ പവന്‍ കുമാര്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് കോടതി നിര്‍ദേശം നല്‍കി.
പവന്‍ കുമാര്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി കോടതി തിങ്കളാഴ്ച രാവിലെയാണ് തള്ളിയത്. ഇതിന് തൊട്ടുപിന്നാലെ പ്രതി രാഷ്ട്രപതിക്ക് ദായാഹര്‍ജി നല്‍കുകയായിരുന്നു. പവന്‍ കുമാര്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതിനാല്‍ ദയാഹര്‍ജിയില്‍ തീരുമാനം എടുക്കും വരെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് പവന്‍ കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.
പവന്‍ കുമാറിന്റെ നീക്കം മുന്നില്‍ കണ്ട് പ്രതികളെ പ്രത്യേകം തൂക്കിലേറ്റാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു ഹര്‍ജി