പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി
പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവായി
പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവായി. മേലില്‍ പി.എസ്.സി. പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാരായി അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ എന്നും ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.പി.എസ്.സി. പരീക്ഷകള്‍ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനാണ് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്. പി.എസ്.സി. സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എഴുത്തുപരീക്ഷകളുടെ നടത്തിപ്പില്‍ പി.എസ്.സി. നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെ സഹകരണം തേടിയായിരുന്നു കമ്മിഷന് സെക്രട്ടറിയുടെ കത്ത്.