പാര്‍ട്ടി പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി സെക്രട്ടറിയായ ആര്‍എസ്എസ് പ്രചാരകനെതിരേ പരാതി

പാര്‍ട്ടി ആസ്ഥാനത്തുവച്ച് തനിക്കെതിരെ സഞ്ജയ് കുമാര്‍ ലൈംഗികാതിക്രമം നടത്തിയെന്നും അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി. ജോലി നല്‍കാമെന്ന് പറഞ്ഞ വഞ്ചിച്ചതായും യുവതിയുടെ പരാതിയിലുണ്ട്

0

ടെഹ്‌റാഡൂൺ :ബിജെപി നേതാവിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം പാര്‍ട്ടി പ്രവര്‍ത്തകയായ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഉത്തരാഖണ്ഡ് ബിജെപി ജനറല്‍ സെക്രട്ടറിക്കെതിരെ പരാതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. സഞ്ജയ് കുമാര്‍ പീഡിപ്പിച്ച കാര്യം പല നേതാക്കളോടും പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി ആരോപിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി ആര്‍എസ്എസിന്റെ പ്രചാരകരില്‍ മുഖ്യനായിരുന്നു ഇയാള്‍

പാര്‍ട്ടി ആസ്ഥാനത്തുവച്ച് തനിക്കെതിരെ സഞ്ജയ് കുമാര്‍ ലൈംഗികാതിക്രമം നടത്തിയെന്നും അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി. ജോലി നല്‍കാമെന്ന് പറഞ്ഞ വഞ്ചിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. രാജ്യത്ത് മീടൂ തരംഗത്തിന്റെ പശ്ചാതലത്തില്‍ ബിജെപി നേതാവിനെതിരേ ഉയര്‍ന്ന പരാതി പാര്‍ട്ടിയെ വന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്

You might also like

-