33,000 കോടിയുടെ അഴിമതിയുടെ തെളിവുകൾ പുറത്തുവിടും ; ഒളികാമറ ഓപറേഷനുമായി വീണ്ടും കോബ്രപോസ്റ്റ്
ജനുവരി 29ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ 33,000 കോടി രൂപയുടെ സാമ്പത്തിക അഴിമതി ചൊവ്വാഴ്ച പുറത്തുവിടുമെന്ന് കോബ്രപോസ്റ്റ് ട്വിറ്ററിലൂടെ അറിയിച്ചു.
ഡൽഹി :ചൊവ്വാഴ്ച രാജ്യത്തെ സാമ്പത്തിക രംഗത്തെ വന്‍ അഴിമതിയെ കുറിച്ച് പുറത്തുവിടുമെന്ന് കോബ്രാ പോസ്റ്റ് വെബ് പോര്‍ട്ടല്‍. ജനുവരി 29ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ 33,000 കോടി രൂപയുടെ സാമ്പത്തിക അഴിമതി ചൊവ്വാഴ്ച പുറത്തുവിടുമെന്ന് കോബ്രപോസ്റ്റ് ട്വിറ്ററിലൂടെ അറിയിച്ചു.
We invite you to cover our press conference “The Anatomy of India’s Biggest Financial Scam” at 3:00 Pm on Tuesday, January 29, at Press Club of India, 1 Raisina Road,110001. The scam is around ₹33,000 crores. Our Editor shall address the media following a Panel Discussion.
കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി, ജെ.ഡി.എസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കാനും ഹിന്ദുത്വ ആശയങ്ങളെ ഉയര്‍ത്തിക്കാട്ടാനും വേണ്ടി പണം വാങ്ങിയ ശഷം മാധ്യമസ്ഥാപനങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രഹസ്യമായി റിപോര്‍ട്ടറോട് സംസാരിക്കുന്ന വിവരം നേരത്തേ കോബ്രപോസ്റ്റ് പുറത്തുവിട്ടിരുന്നു. ഇസ്‌ലാം സ്വീകരിക്കുന്ന യുവതീയുവാക്കളെ പിന്തിരിപ്പിക്കാന്‍ വേണ്ടി രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തടങ്കല്‍ പാളയങ്ങളെ കുറിച്ചും വര്‍ഷങ്ങള്‍ക്കു മുമ്പ് കോബ്രാ പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു.