ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4000 കവിഞ്ഞതായി ഇസ്രയേൽ ?

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ മണിക്കൂറുകളിൽ 51 പേര്‍ കൊല്ലപ്പെടുകയും 281 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. സബ്ര, അല്‍ സൈടൂണ്‍, അല്‍ നഫാഖ്, തല്‍ അല്‍ ഹവ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്

0

ടെൽ അവീവ് | ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു.അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്ത് . മരിച്ചവരുടെ എണ്ണത്തിലും പരിക്കേറ്റവരുടെ എണ്ണത്തിലും കൃത്യമായ കണക്കുകൾ ലഭ്യമായി വരനും സ്ഥികരണത്തിനും കാലതാമസം ഉണ്ട് . ഏറു വിഭാഗങ്ങളും വ്യത്യസ്‍ത കണക്കുകളാണ് ലോകത്തിന് നൽകുന്നത് . കരയുദ്ധം ആരംഭിച്ചതോടെ സമ്പൂർണ്ണ നിരോധന ഹസാക്കനേരെ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേൽ ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. എന്നാൽ ഗാസയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ മണിക്കൂറുകളിൽ 51 പേര്‍ കൊല്ലപ്പെടുകയും 281 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. സബ്ര, അല്‍ സൈടൂണ്‍, അല്‍ നഫാഖ്, തല്‍ അല്‍ ഹവ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ രാത്രി നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടുക്കന്നവര്‍ക്കായുള്ള രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കവിഞ്ഞു. 2700 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 1100 പലസ്തീനികളും കൊല്ലപ്പെടുകയും 5339 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1500 ഹമാസ് പോരാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന ഇസ്രയേലിന്റെ അവകാശവാദം കൂടി പരിഗണിച്ചാല്‍ മരണസംഖ്യ 4000 കടന്നു. ഇതിനിടെ ഹമാസ് ആക്രമണത്തില്‍ 22 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീക്കപ്പെട്ടു. 17 പൗരന്മാരെ കാണാതായതായി ബ്രിട്ടന്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലൂടെയും ഗാസയിലൂടെയുമുള്ള യാത്രകള്‍ ഒഴിവാക്കണമമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ബന്ദികളെ മോചിപ്പികുന്നതിനായി ഹമാസുമായി സംസാരിക്കാന്‍ തയ്യാറെന്ന് തുര്‍ക്കി ആവര്‍ത്തിച്ചു. ഇതിനിടെ ബന്ധികളെ മോചിപ്പിക്കുന്ന ദൃശ്യങ്ങൾ ഹമാസ് പങ്കുവച്ചു. ഇസ്രയേലി വനിതയെയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.

കര യുദ്ധം ആരഭിച്ചതിനാൽ ഗാസയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായും ഈജീപ്തുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസും അറിയിച്ചു. അതേ സമയം ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തുർക്കിയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിലാണ് ശ്രമം.
ഗാസയിലെ ജനതയ്ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ഐക്യരാഷ്ട്രസഭ ശക്തമാക്കിയിട്ടുണ്ട്. ഗാസയിലെ ഏക വൈദ്യുത ഉത്പാദന കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തി. ആവശ്യത്തിന് ഇന്ധനം ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഇസ്രയേല്‍ ഗാസയിലേക്കുള്ള മരുന്നിന്റെയും വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണം ഇസ്രയേല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗാസയിലെ ഇസ്രായേൽ ഉപരോധത്തിനെതിരെ അറബ് ലീഗ് രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേൽ നീക്കത്തെ അറബ് ലീഗ് അപലപിച്ചു. ഗസയിലേക്കുള്ള കുടിവെള്ള വിതരണവും ഇലക്ട്രിസിറ്റിയും പുനസ്ഥാപിക്കണമെന്നും അറബ് ലീഗ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു

You might also like

-