എറണാകുളം-അങ്കമാലി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ രാജി വച്ചു
ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലിയാണ് രാജി ആവശ്യപ്പെട്ടത്. ബിഷപ്പിന്റെ രാജിക്കത്ത് സ്വീകരിച്ചതായി വത്തിക്കാന്‍ പ്രതിനിധി അറിയിച്ചു
കൊച്ചി | എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ രാജി വച്ചു.രാജിയില്ലെങ്കില്‍ പുറത്താക്കുമെന്ന മുന്നറിയിപ്പ് വത്തിക്കാന്‍ പ്രതിനിധി നല്‍കിയതോടെയാണ് ബിഷപ്പിന്റെ രാജി. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലിയാണ് രാജി ആവശ്യപ്പെട്ടത്. ബിഷപ്പിന്റെ രാജിക്കത്ത് സ്വീകരിച്ചതായി വത്തിക്കാന്‍ പ്രതിനിധി അറിയിച്ചു.
ആന്റണി കരിയില്‍ രാജിവച്ചതോടെ അതിരൂപതയില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം പ്രഖ്യാപിക്കുമെന്നാണ് സൂചന. വത്തിക്കാനായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
കർദ്ദിനാൾ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരായ നടപടിയ്ക്ക് കാരണമെന്നാണ് നിഗമനം.മെത്രാപോലീത്തൻ വികാരി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കഴിഞ്ഞ ആഴ്ച ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ബിഷ്പ് മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മാർ ആന്‍റണി കരിയിലിനെ നേരിൽ കാണാൻ വത്തിക്കാൻ സ്ഥാനപതി എത്തിയത്. രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരിക്കും കൂടികാഴ്ച. ബിഷപ് സ്വയം രാജി വച്ചില്ലങ്കിൽ
ബിഷപ്പിനെ പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് സഭ നീങ്ങിയേക്കും എന്നാൽ ഭയപ്പെടുത്തി രാജി വാങ്ങാൻ അനുവദിക്കില്ലെന്ന് കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു