എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജന്‍.

സിപിഎം സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ഉന്നയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇ.പി. ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ പരാതി ഉന്നയിച്ചുവെന്ന വാര്‍ത്ത നിഷേധിക്കാതെ മാധ്യമപ്രവര്‍ത്തകരോട് പി ജയരാജന്‍ പ്രതികരിച്ചിരുന്നു.

0

തിരുവനന്തപുരം | അനധികൃത സ്വത്ത് സമ്പാദന ആരോപണം നിലനില്ക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് തീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കില്ല എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്തകള്‍. പാര്‍ട്ടി പദവികള്‍ ഒഴിയാനും സന്നദ്ധനാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇ പി ജയരാജന്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ്

വെള്ളിയാഴ്ച കോഴിക്കോട്ട് ഐഎന്‍എല്ലിന്റെ പരിപാടിയില്‍ ഇപി ജയരാജന്‍ പങ്കെടുക്കും. സിപിഎം സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ഉന്നയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇ.പി. ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ പരാതി ഉന്നയിച്ചുവെന്ന വാര്‍ത്ത നിഷേധിക്കാതെ മാധ്യമപ്രവര്‍ത്തകരോട് പി ജയരാജന്‍ പ്രതികരിച്ചിരുന്നു.ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന്‍ യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചിലും കണ്‍വീനര്‍ പങ്കെടുത്തിരുന്നില്ല. കോടിയേരിയുടെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും, പിബി അംഗത്വത്തിലേക്കും പരിഗണിക്കാത്തതിലുമുള്ള എതിര്‍പ്പ് ഇ പി ജയരാജന്റെ നിസഹകരണത്തിന് പിന്നിലുണ്ടെന്ന് വാര്‍ത്തകളുണ്ട്.

അതേസമയം, വിവാദ റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പി.ജയരാജന്റെ ഭാര്യയും മകനും അംഗമാണെന്ന രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. 2014ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ 3 കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തത്. 11 അംഗ ഡയറക്ടർ ബോർഡാണുള്ളതെന്ന് കമ്പനിയുടെ മാസ്റ്റർ ഡേറ്റയിൽ പറയുന്നു. കമ്പനിക്ക് 6.65 കോടി രൂപ വരെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ഇ.പിയുടെ മകൻ ജയ്സനാണ് കമ്പനിയിൽ ഏറ്റവുമധികം (2,500) ഓഹരിയുള്ള ഡയറക്ടർ.

You might also like

-