ഇ പി ജയരാജൻ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും.

ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതിയില്‍ ഇ പി തന്‍റെ നിലപാട് പാർട്ടിയെ അറിയിച്ചേക്കും. സെക്രട്ടറിയറ്റിൽ പങ്കെടുക്കുമെന്ന സൂചന നൽകി ഇ പി ജയരാജനും മാധ്യമങ്ങളോട് പ്രതികരിച്ചു.

0

തിരുവനന്തപുരം\ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. ഇതിനായി ഇ പി ജയരാജൻ വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതിയില്‍ ഇ പി തന്‍റെ നിലപാട് പാർട്ടിയെ അറിയിച്ചേക്കും. സെക്രട്ടറിയറ്റിൽ പങ്കെടുക്കുമെന്ന സൂചന നൽകി ഇ പി ജയരാജനും മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരത്ത് പോകുന്നതിൽ എന്താണ് പ്രശ്നം, താൻ കേരളം മുഴുവൻ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.

ഇ പി ജയരാജനെതിരായ ആരോപണം ദില്ലിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇന്ന് ഉയർന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യാമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. വിഷയം ഉന്നയിക്കപ്പെട്ടാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിശദാംശങ്ങൾ തേടും. അന്വേഷണം കേരളത്തിൽ തന്നെ നടക്കട്ടെയെന്ന നിലപാടാണ് കൂടുതൽ നേതാക്കൾക്കുമുള്ളത്. പിബിയിൽ വിശദമായ ചർച്ച വേണ്ട എന്ന അഭിപ്രായത്തിലാണ് സംസ്ഥാന നേതാക്കൾ.

ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ കേന്ദ്ര തലത്തിലെ ചർച്ച ഒഴിവാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ആരോപണം മാധ്യമ സൃഷ്ടിയെന്നും പിബിയിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിലെ വിഷയങ്ങളിലും ചർച്ചയുണ്ടെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ ശേഷമാണ് എംവി ഗോവിന്ദൻ്റെ ഈ വിശദീകരണം.

You might also like

-