ഇ പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി

പാര്‍ട്ടിയില്‍ സജീവമാകാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും സജീവമാണെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി.വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ മുന്‍പിലില്ലെന്നും രാഷ്ട്രീയപരമായ പ്രശ്‌നങ്ങളില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ പറയുന്നവരുടെ പ്രതീക്ഷക്കനുസരിച്ച് താന്‍ വന്നിട്ടുണ്ടാകില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

0

തിരുവനന്തപുരം| വിവാദങ്ങൾങ്ങൾക്കിടെ ഇ പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി .കൂടിക്കാഴ്ചയിൽ പാർട്ടിയിലും മുന്നണിയിലും കൂടുതൽ സജീവമാകാൻ ഇ പി ജയരാജന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയതായാണ് വിവരം . ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പാർട്ടിയിൽ സജീവമാണെന്നു പറഞ്ഞ ജയരാജൻ, കൂടിക്കാഴ്ച നടത്തിയ വിവരം സ്ഥികരിച്ചു.
മുഖ്യമന്ത്രിയെ കണ്ടതില്‍ പ്രത്യേകതയില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സജീവമാകാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും സജീവമാണെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി.വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ മുന്‍പിലില്ലെന്നും രാഷ്ട്രീയപരമായ പ്രശ്‌നങ്ങളില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ പറയുന്നവരുടെ പ്രതീക്ഷക്കനുസരിച്ച് താന്‍ വന്നിട്ടുണ്ടാകില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

എല്ലാ പരിപാടികളിലും തന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടാകാമെന്നും എന്നാല്‍ പരിമിതികളില്ലെയെന്ന് ഇപി ചോദിച്ചു. പരിമിതിക്കനുസരിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.ഇടതു മുന്നണി ആവശ്യത്തിന് യോഗം ചേരുന്നുണ്ട്.22 നും യോഗം ചേരുന്നുണ്ട്.മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ ആണ്.സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല.തിരുവനന്തപുരത്ത് പോകുമ്പോൾ എല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്.താൻ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു

സിവിൽ കോഡിൽ കോഴിക്കോട്ടെ സെമിനാർ പങ്കെടുക്കാതിരുന്ന ഇ പി ജയരാജൻ സെമിനാർ നടക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. പാർട്ടി യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കാതെ നിസ്സഹരിക്കുന്ന ജയരാജൻ മുന്നണി പ്രവർത്തനങ്ങളിലും സജീവമല്ല. സിപിഐ അടക്കമുള്ള ഘടകകക്ഷികൾ ഇതിൽ പരാതി സിപിഎം നേതൃത്വത്തെ അറിയികച്ചതായാണ് വിവരം .

You might also like

-