വിജയിക്കാതിരായ ചോദ്യംചെയ്യലിനും കസ്റ്റഡിയ്ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച് ഇ പി ജയരാജന്‍
ബി ജെ പി നേതാവ് ഭീഷണി ഉയര്‍ത്തിയത് വിജയിക്കെതിരായ നീക്കവുമായി ചേര്‍ത്തുവായിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു
തമിഴ് ചലച്ചിത്ര താരം വിജയിക്കാതിരായ ആദായനികുതിവകുപ്പിന്‍റെ ചോദ്യംചെയ്യലിനും കസ്റ്റഡിയ്ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച് വ്യവസായമന്ത്രി ഇ പി ജയരാജന്‍.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ വേട്ടയാടുന്ന സമീപനമാണോ ഇതെന്ന് സംശയിക്കണമെന്ന് അഭിപ്രയപ്പെട്ട ഇ പി ഇത്തരം നെറികെട്ട നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവര്‍ത്തകര്‍ ആദായനികുതി പരിശോധന കരുതിയിരിക്കണമെന്ന് കേരളത്തിലെ ബി ജെ പി നേതാവ് ഭീഷണി ഉയര്‍ത്തിയത് വിജയിക്കെതിരായ നീക്കവുമായി ചേര്‍ത്തുവായിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.