സര്‍ക്കാര്‍ ഇരക്കൊപ്പം , സമരം ദു:ഖകരം; ബിഷപ്പിന്റെ അറസ്റ്റ് ഉടൻ ഇ.പി ജയരാജന്‍
നിയമത്തിന്റെ മുന്നില്‍ നിന്ന് ഒരു കുറ്റവാളിയെയും സര്‍ക്കാര്‍ രക്ഷിക്കില്ല.
തിരുവനതപുരം :ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു . സര്‍ക്കാര്‍ ഇരക്കൊപ്പമാണ്. നീതിപൂര്‍വമായ നിലപാട്ഇക്കാര്യത്തിൽ സ്വീകരിക്കും. ആരും ഭയപ്പെടേണ്ടതില്ല അദേഹം ജയരാജൻ കൂട്ടിച്ചേർത്തു . നിയമത്തിന്റെ മുന്നില്‍ നിന്ന് ഒരു കുറ്റവാളിയെയും സര്‍ക്കാര്‍ രക്ഷിക്കില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ്. കുറ്റമറ്റ അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കത്തക്ക തെളിവോടെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം ദു:ഖകരമാണെന്നും ജയരാജന്‍ പറഞ്ഞു. ഒരു കുറ്റവാളിയെയും രക്ഷിക്കില്ല. പി.കെ ശശി പീഡിപ്പിച്ചെന്ന പരാതിയില്‍ സി.പി.എം സെക്രട്ടറിക്കു വനിതാ പ്രവര്‍ത്തക നല്‍കിയ പരാതി പൊലീസിനുള്ളതല്ല, പൊലീസിനു നല്‍കേണ്ട പരാതി പൊലീസിനു നല്‍കണം.