ഇ.പി. ജയരാജനെതിരേ ആരോപണം പരിശോധിക്കാനുള്ള നിർണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന്
ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം ചർച്ച ചെയ്യും.യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കും.കണ്ണൂരിലെ ആയൂർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നാകും ഇപിയുടെ വിശദീകരണം. മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോർട്ടിന്റെ മുൻ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ പ്രധാന വാദം. ഇതാകും യോഗത്തിലും അദ്ദേഹം വിശദീകരിക്കുക.
തിരുവനന്തപുരം| പി.ബി. നിർദേശംവന്നതോടെ, കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരേയുള്ള ആരോപണം പരിശോധിക്കാനുള്ള നിർണായക സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്ച നടക്കും. അനാരോഗ്യത്തിന്റെ പേരിൽ രണ്ടുമാസമായി വിട്ടുനിൽക്കുന്ന ഇ.പി.യും പങ്കെടുത്തേക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച പാർട്ടിക്കമ്മിഷൻ റിപ്പോർട്ടും പരിഗണിച്ചേക്കും.
മുമ്പ് കണ്ണൂർ ജില്ലാസെക്രട്ടേറിയറ്റ് തള്ളിയ ആരോപണം പി. ജയരാജൻ സംസ്ഥാനസമിതിയിൽ ആവർത്തിച്ചെന്നാണ് വിവാദമുയർന്നപ്പോൾ ഇ.പി. അനുകൂലികൾ ഉന്നയിച്ചവാദം. ഇപ്പോഴത്തെ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് അവർ കരുതുന്നു. ഗൂഢാലോചന ഉന്നയിച്ച് സെക്രട്ടേറിയറ്റിൽ ഇ.പി. തുറന്നടിച്ചാൽ പാർട്ടിയിൽ മറ്റൊരു പോരിനു വഴിവെക്കും. പ്രശ്നം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചതിനാൽ പൊട്ടിത്തെറി ഒഴിവാക്കാനാവും സംസ്ഥാനനേതൃത്വത്തിന്റെ ശ്രമം.ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം ചർച്ച ചെയ്യും.യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കും.കണ്ണൂരിലെ ആയൂർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നാകും ഇപിയുടെ വിശദീകരണം. മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോർട്ടിന്റെ മുൻ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ പ്രധാന വാദം. ഇതാകും യോഗത്തിലും അദ്ദേഹം വിശദീകരിക്കുക.
ആരോപണമുന്നയിച്ച പി. ജയരാജൻ സംസ്ഥാന സെക്രട്ടറിക്ക് പരാതി എഴുതിനൽകിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. രേഖാമൂലം പരാതിയില്ലെങ്കിൽ സെക്രട്ടേറിയറ്റിന് കാര്യമായി നടപടിയുമെടുക്കാനാവില്ല.