സഹകരണ ബാങ്ക് അഴിമതി ശരത് പവാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും
മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി . സഹകരണ ബാങ്കില്‍ നിന്നും 25000 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് കേസ്. ശരദ് പവാറിന്റെ ബന്ധു അജിത് പവാറും, ബാങ്കിലെ 70 മുന്‍ ജീവനക്കാരും കേസില്‍ പ്രതിയാണ്
ഡല്‍ഹി: സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പിന്‍ വെള്ളിയാഴ്ച ഹാജരാകും. ഇഡിയുമായി അന്വേഷണവുമായി സഹകരിക്കുമെന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകുമെന്നും ശരദ് പവാര്‍ അറിയിച്ചു.
കള്ളപ്പണക്കേസില്‍ എന്‍ സിപി നേതാവ് ശരദ് പവാറിനെതിരെ ചെവ്വാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്ത മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി . സഹകരണ ബാങ്കില്‍ നിന്നും 25000 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് കേസ്. ശരദ് പവാറിന്റെ ബന്ധു അജിത് പവാറും, ബാങ്കിലെ 70 മുന്‍ ജീവനക്കാരും കേസില്‍ പ്രതിയാണ്. മുംബൈ പോലീസ് എഫ്‌ഐആറിനെ അടിസ്ഥാനമാക്കിയാണ് കേസ്.
പ്രാഥമിക അന്വേഷണമോ പരിശോധനയോ നടത്താതെയാണ് ബാങ്ക് പല വായ്പകളും അനുവദിച്ചത്. വന്‍ തുക വായ്പകള്‍ പലതും രാഷ്ട്രീയനേതാക്കളുടെ ബന്ധുക്കള്‍ക്കാണ് കിട്ടിയതെന്നും പറയുന്നു. പോലീസ് എഫ്‌ഐആറിന് തുല്യമായ റിപ്പോര്‍ട്ടാണ് എന്‍ഫോഴ്‌സ്‌മെന്റും കേസില്‍ തയ്യാറാക്കിയിരിക്കുന്നത്.