“കള്ളപ്പണം ഇടപാട് ” പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

മോൻസൺ മാവുങ്കൽ, അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു

0

കൊച്ചി | പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസണിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പുരാവസ്തുവിൽപ്പനയിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് അന്വേഷിക്കുന്നതിനാണ് ഇ ഡി കേസ് രജിസ്റ്റർ ചെയ്തട്ടുള്ളത് . മൊൻസൺമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസിന് ഇ.ഡി കത്ത് നൽകി.

മോൻസൺ മാവുങ്കൽ, അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്‌നാഥ് ബഹ്‌റയും മനോജ് എബ്രാഹാമും എന്തിനാണ് മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. മോന്‍സണുമായി ബന്ധപ്പെട്ട കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്‌മണിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മോന്‍സണിന്റെ പുരാവസ്‌തു വിൽപനയ്ക്ക് ലക്ഷ്‌മണ ഇടനില നിന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകളും പുറത്തായിരുന്നു. നടപടിക്ക് ശിപാര്‍ശ ചെയ്‌ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

You might also like

-