മൂന്നാറിൽ കയറ്റക്കാർ കാര്യക്കാർ സർക്കാർ ടൗൺ പ്ലാനിങ്ങിന് ഏറ്റെടുത്ത ഭൂമിക്ക്കൈയേറ്റക്കാർ വ്യജപട്ടയമുണ്ടാക്കി തട്ടിയെടുത്തു സർക്കാർ നേഴ്‌സറിയുടെകാവൽക്കാരൻ തട്ടിയെടുത്തത് കൊടികൾവിലമതിക്കുന്ന രണ്ടേക്കർ സർക്കാർ ഭൂമി
മരിയാ ദാസ് 1999ല്‍ ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്നഎം ഐ രവീന്ദ്രനുമായി ചേർന്ന് ഈഭൂമിക്ക് സ്വന്തം പേരിലും, ഇയാളുടെ ഭാര്യയുടെപേരിലും, ഭാര്യയുടെ വിളിപ്പേരിലും, ഭാര്യാ സഹോദരിയുടേയും, സഹോദരന്റേയും, മറ്റ് ബന്ധുക്കളുടേയും മരിയാദാസിന്റെ തോട്ടത്തിലെ ഒരു തൊഴിലാളിയുടേയും, രണ്ട് ഡ്രൈവര്‍മാരുടേയും പേരില്‍ അടക്കം പതിനഞ്ച് വ്യാജ പട്ടയങ്ങൾ ഉണ്ടാക്കി
മൂന്നാർ :1965 ൽ സംസ്ഥാനസർക്കാർ മുന്നാറിൽ ടൗൺ പ്ളാനിങ്ങിന് വേണ്ടി ടൗണിന്റെ ഹൃദയ ഭാഗത്തെ ഒന്നരയേക്കർ ഭൂമിയാണ് ഏറ്റെടുത്തത് പുത്തൻ വീട്ടിൽ പി എം മാത്യുവിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെ ഡി എച്ച് വില്ലേജിലെ സർവ്വേ നമ്പർ 912 പെട്ട ഒരേക്കർ അമ്പതു സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ എറ്റെടുത്ത ശേഷം സാമൂഹ്യ വനവൽക്കരണത്തിന് മരത്തൈ ഉല്പാദനതിപ്പിക്കുന്നതിന് നേഴ്‌സറിയുണ്ടാക്കുവാൻ ഭൂമി കൈമാറി.
1965ല്‍ ഇതേ സ്ഥലത്ത് കുടുംബമായിതാമസിച്ചിരുന്ന പുത്തൻ വീട്ടിൽ പി എം മാത്യൂവിനേയും കുടുബത്തെയും കുടിയിറക്കുകയും പകരം ഇവർക്ക് മുന്നാറിൽ അഞ്ചു സെന്റ് സ്ഥലം സർക്കാർ പതിച്ചുനൽകുകയും ചെയ്തിരുന്നു
സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി പിന്നീട് ഇവിടെ ഗ്രാന്റീസ് മരങ്ങള്‍ വച്ച് പിടിക്കുകയും നേഴ്‌സറി നോക്കി പരിപാലിക്കുന്നതിനും വനവകുപ്പിൻറെ താത്കാലിക വാച്ചറായിരുന്ന മരിയാ ദാസ് (ഇപ്പോൾ കെ ഡി എച്ഛ് വില്ലേജിൽ ഏറ്റവും കൂടതൽ സർക്കാർ ഭൂമികൈയേറി വച്ചിട്ടുള്ള സ്വകാര്യ വ്യക്തി) എന്നയാളെ അന്ന് വനം വകുപ്പ് താത്കാലികമായി ചുമതലപ്പെടുത്തി . വനവകുപ്പ് കുറെ മരത്തൈകൾ ഉത്പാദിപ്പിനുശേഷം ഭൂമി അനാഥമാക്കി ഉപേഷിച്ചു ഇതേ തുടർന്ന് അന്ന് നേഴ്‌സറിയുടെ കാവൽക്കാരനായിരുന്ന മരിയദാസ് ഭൂമി കയ്യേറുകയും കെട്ടിടങ്ങൾ നിർമ്മിക്കുകയുമായിരുന്നു
മരിയാ ദാസ് 1999ല്‍ ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്നഎം ഐ രവീന്ദ്രനുമായി ചേർന്ന് ഈഭൂമിക്ക് സ്വന്തം പേരിലും, ഇയാളുടെ ഭാര്യയുടെപേരിലും, ഭാര്യയുടെ വിളിപ്പേരിലും, ഭാര്യാ സഹോദരിയുടേയും, സഹോദരന്റേയും, മറ്റ് ബന്ധുക്കളുടേയും മരിയാദാസിന്റെ തോട്ടത്തിലെ ഒരു തൊഴിലാളിയുടേയും, രണ്ട് ഡ്രൈവര്‍മാരുടേയും പേരില്‍ അടക്കം പതിനഞ്ച് വ്യാജ പട്ടയങ്ങൾ ഉണ്ടാക്കി. ഭൂരഹിത കൈവശകർഷകർക്ക് ഭൂമി പതിച്ചുനല്കുന്നതിന് നായനാർ സർക്കാർ കൊടുവന്ന പട്ടയ നടപടികൾ അട്ടിമറിച്ചാണ് രവീന്ദ്രൻ അന്ന് ഇയാൾക്ക് പതിനച്ചു പട്ടങ്ങൾ അനുവദിച്ചത്.പ്രായപൂർത്തിയാവാത്ത ആളുകൾക്ക് ലാൻഡ് അസിമെൻറ് പട്ടയം നല്കാൻ നിയമം അനുവദിക്കുന്നില്ലെന്നിരിക്കെ മരിയദാസിന്റെ മകൻ സുരേഷ് ബന്ധു പി. സുജ എന്നിവർക്ക് രവീന്ദ്രൻ പട്ടയം ചമച്ചു നൽകുമ്പോൾ മകനും പത്തുവയസ്സും ബന്ധു സുജക്ക് പതിനാറുവയസ്സുമായിരുന്നു പ്രായം .ഇപ്പോൾ സുജ വട്ടവട വില്ലേജിലെ ജീവനക്കാരിയാണ് സുജ തന്റെ പേരിൽ വ്യജപട്ടയമുണ്ടാക്കി ഭൂമി മരിയദാസ് സമ്പാദിച്ചതായി അറിഞ്ഞു സബ് കല്കട്ടർക്ക് പരാതിനല്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടിയും സർക്കാർ കൈക്കൊണ്ടിട്ടില്ല .
മര്യാദാസ് സക്കർ ടൗൺ പ്ലാനിങ്ങിന് ഏറ്റെടുത്ത ഭൂമിക്ക് പുറമേ ആദിവാസികൾക്കും മറ്റു പിന്നാക്കവിഭാഗത്തിൽപെട്ടവർക്ക് വിതരണം ചെയ്യാൻ മാറ്റിയിട്ടിരുന്ന ഒരേക്കറിലധികം സർക്കാർ ഭുമിയും കൈയേറിയിട്ടുണ്ട് . കൂടാതെ വട്ടവട കാന്തല്ലൂർ എന്നിവിടങ്ങളും നുറുകണക്കിനേക്കർ സർക്കാർ ഭൂമിക്ക പട്ടയംണ്ടാക്കി കൈവശം വച്ചിട്ടുണ്ട്
റവന്യൂ വകുപ്പ് വിവിധ കാലഘട്ടനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇയാൾ കൈവശം വച്ചിട്ടുള്ള പട്ടയങ്ങൾ നിയവിരുദ്ധമാണെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും , ഭൂമി വീണ്ടെടുക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല . മുന്നാറിൽ സർക്കാർ പൊതു ആവശ്യനകൾക്ക് ഒരു തുണ്ട് ഭൂമി പോലും കിട്ടാനില്ലെന്നിരിക്കെയാണ് , കൈയേറ്റക്കാരെ മാറിമാറിവരുന്ന സർക്കാരുകൾ എങ്ങനെ കൈയയച്ച് സഹായിക്കുന്നത്
കെ ഡി എച്ച് വില്ലേജില്‍ താമസ്സക്കാരല്ലാത്ത ആളുകളുടെ പേരിലുണ്ടാക്കിയ പട്ടയങ്ങൾ പിന്നിട് മരിയാദാസ് കള്ളപ്രമാണങ്ങൾ ഉണ്ടാക്കി സ്വന്തപേരിലക്ക് ആധാരം സൃഷ്ടിക്കുകയാണുണ്ടായത് .1999 ൽ നായനാർ സർക്കാർ പരമാവധി പത്തുസെന്റിൽ താഴെ ഭൂമിക്ക് പട്ടയങ്ങൾ നൽകാനാണ് തിരുമാനിച്ചിരുന്നത് ഈ ഉത്തരവ് നിലനിക്കെ മരിയദാസ് മൂന്നാറിന്റെ ഹൃദയ ഭാഗത്തു സമ്പാദിച്ചത് 2.5 ഏക്കർ സ്ഥലത്തിന്റെ പട്ടയങ്ങളാണ് മരിയദാസ്കള്ളപ്പട്ടയം ഉണ്ടാക്കി സ്ഥലം കയ്യിടക്കിയതറിഞ്ഞതോടെയാണ് മുമ്പ് കുടിയിറക്കിയ പി എം മാത്യൂവിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിസിച്ചിരുന്നു . ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ കളക്‌ടർ സ്പെഷ്യല്‍ തഹസില്‍ദാരേട് അന്വേഷിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഇദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിൽ മരിയാദാസ് വ്യാജ പട്ടയം നിര്‍മ്മിച്ച് ഭൂമി കയ്യേറിയതായും വ്യക്തമാക്കുകയും പട്ടയം റദ്‌ചയ്തുഭൂമി വീണ്ടുക്കണമെന്നു റിപ്പോർട്ട് ചെയ്തട്ടുണ്ട്പി എം മാത്യുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ സർക്കാർ ഭുമിക്കുണ്ടാക്കിയ വ്യജപട്ടയങ്ങൾ ക്യാന്‍സല്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് രണ്ടായിരത്തി പതിനെട്ടില്‍ കേരളാ ഹൈക്കോടതി ദേവികുളം സബ് കല്കട്ടർക്ക് നിര്‍ദ്ദേവും നൽകിയിരുന്നു ഉത്തരവിറങ്ങി ഒരുവർഷപിന്നിട്ടിട്ടും ദേവികുളംസബ് കലക്‌ടർ ഭൂമി വീണ്ടെടുക്കാൻ നടപടി സ്വീകരിച്ചില്ല . തുടർന്ന് സബ് കളക്‌ടർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിച്ചിരിക്കയാണ് പി എം മാത്യുവിന്റെ ബന്ധുക്കൾ . മുന്നാറിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി വഴിയോരക്കച്ചവടക്കാരിലേക്ക് മാത്രം മാറുന്നതിന്റെ ഏറ്റവും വലിയ ഉദകരണമാണ് സബ് കലക്റ്ററുടെ നടപടി മുന്നാറിലെ ഒഴിപ്പിസെടുക്കേണ്ട ഏറ്റവും വലിയ കൈയേറ്റങ്ങളിൽ ഒന്നാണ് മരിയദാസിന്റേത് എന്നാൽ കയറ്റക്കാരെ സംരക്ഷിക്കാൻ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും സമുന്നതരായ നേതാക്കൾ തന്നെ രംഗത്തുള്ളതിനാൽ കോടികള്‍ വിലമതിക്കുന്ന ഭൂമി വീണ്ടെടുക്കാൻ സർക്കാർ സംബിധാനങ്ങൾക്കാകുന്നില്ല .
മാത്യൂവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ റവന്യൂ ഉദ്യോഗസ്ഥരും വിജിലൻസ് സംഘവും നടത്തിയ പരിശോധനയിൽ മരിയാ ദാസും രവീന്ദ്രനും ചേർന്നുണ്ടാക്കിയ പട്ടയങ്ങൾ ഒരുദിവസം തന്നെ നിർമ്മിച്ചതാണെന്നും തെളിഞ്ഞട്ടുണ്ട് മാത്രമല്ല ഈപട്ടയങ്ങൾ നൽകിയത് നിയമങ്ങൾ പാലിക്കാതെയാണെന്നും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട് എന്നാൽ വിചിത്രമായ റിപ്പോർട്ടാണ് വിജിലൻസ് സംഘം സർക്കാരിന് നൽകിയത് വ്യാജപട്ടയങ്ങൾ തിരിച്ചു പിടിക്കണമെന്ന് റിപ്പോർട്ട് ചെയ്ത വിജിലൻസ് മരിയാ ദാസിന് പട്ടയം നൽകണമെന്ന് ശുപാർശ ചെയ്യുകയാണുണ്ടായത്
പതിനഞ്ചു പേരുടെ പേരിലാണ് മരിയദാസ് രവീന്ദ്രനുമായി ചേർന്ന് സർക്കാർ ഭൂമി തട്ടിയെടുക്കാൻ പട്ടയംമുണ്ടാക്കിയത് ഇതിൽ മരിയാ ദാസിന്റെ ബന്ധു സുജയും ഇയാളുടെ ഡ്രൈവറായിരുന്ന മുത്തു ടൗണിലെ മറ്റൊരു ഡ്രൈവർആരോഗ്യദാസും താങ്കളുടെ പേരിൽ പട്ടയം എടുത്ത് അറിഞ്ഞിട്ടില്ലനും തങ്ങൾക്ക് അവിടെ സ്ഥലമില്ലന്നും തങ്ങളുടെ പേരിൽ പട്ടയമെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു പരാതി നൽകിയിട്ടും റവന്യൂ വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചട്ടില്ല.മൂന്നാർ ടൗൺ മദ്ധ്യേയുള്ള ഈ സർക്കാർ ഭൂമിക്ക് കുറഞ്ഞത് അമ്പതു കോടിയെങ്കിലും വിലവരും കോടികള്‍ വിലമതിക്കുന്ന സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെ ട്ട്സി പി ഐ ദേവികുളം മണ്ഡലം സെക്രട്ടറി രണ്ടായിരത്തി രണ്ടില്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം വര്‍ഷങ്ങള്‍ പിന്നിടുമ്പോളും കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കുന്നതിന് നടപടിയില്ലെന്നും ഈ സർക്കാർ അധികാരമേറ്റ ശേഷം റവന്യൂ മന്ത്രിയോട് നേരിട്ട് ഇക്കാര്യങ്ങൾ സംസാരിച്ചതാണെന്നും എന്നാൽ സർക്കാർ തലത്തിൽ നടപടി ഇപ്പോഴും വൈകുകയാണെന്നും സി പി ഐ ദേവികുളം മണ്ഡലം സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്തു പ്രസിഡന്റുമായ പി പാല്നിവേൽ പറഞ്ഞു മാത്യൂന്റെ ബന്ധുക്കൾ സബ് കല്കട്ടർക്കെതിരായി നൽകിയ കോടതി അലക്ഷ്യഹർജിയിൽ പ്രശനം ഉടൻ പരിഗണിക്കാൻ ഹൈകോടതി നിർദ്ദേശവും ഇതുവരെ പാലിക്കപ്പെട്ടില്ല