പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു
സ്കൂൾ കലോത്സവത്തിന്റെ ശില്പികളിൽ ഒരാളായ ഇദ്ദേഹം, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസ സമിതി അംഗം, പരീക്ഷാ ബോർഡുകളിൽ അംഗം, അധ്യാപക അവാർഡ് നിർണയ സമിതി അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
തൃശ്ശൂർ | പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ചയാളാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.
സ്കൂൾ കലോത്സവത്തിന്റെ ശില്പികളിൽ ഒരാളായ ഇദ്ദേഹം, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസ സമിതി അംഗം, പരീക്ഷാ ബോർഡുകളിൽ അംഗം, അധ്യാപക അവാർഡ് നിർണയ സമിതി അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 30 തവണ ഹിമാലയ യാത്രകൾ നടത്തിയ സഞ്ചാരി കൂടിയാണ്. ‘പുണ്യഹിമാലയം’ എന്ന യാത്രാ വിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്. മലപ്പുറം മൂക്കുതല പകരാവൂർ മനക്കൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായിരുന്നു. ഒന്നാം ഇഎംഎസ് സർക്കാരിന് ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി താൻ മാനേജരായ മലപ്പുറം മൂക്കുതലയിലെ സ്വകാര്യ സ്കൂൾ എഴുതിക്കൊടുത്തത് പി ചിത്രൻ നമ്പൂതിരിപ്പാടുമായി ബന്ധപ്പെട്ട ചരിത്രമാണ്. 1979-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം തൃശൂർ ചെമ്പൂക്കാവിലെ മുക്ത വീട്ടിലേക്ക് താമസം മാറ്റിയിരുന്നു