വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം

അതിനു വേണ്ടി തന്നെയാണ് മുഖ്യമന്ത്രി ഇപ്പോൾ മന്ത്രിസഭാ ഉപസമിതിയുടെ യോഗം വിളിച്ചിട്ടുള്ളത്. അതിനുശേഷം അനൗദ്യോഗികമായി സമരക്കാരുമായി ചർച്ച നടത്തുകയും ശേഷം ഒരു ഒത്തുതീർപ്പ് എന്ന നിലയിലേക്ക് എത്തുകയെന്നതുമാണ് ഇപ്പോഴുള്ള ആലോചന

0

തിരുവനന്തപുരം | വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട്‌ അഞ്ചിനാണ് ചർച്ച. സമവായ ഫോർമുല രൂപീകരിക്കാനാണ് ചർച്ചയെന്നാണ് സൂചന. ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒപ്പം തന്നെ കാതോലിക്കാ ബാവ എന്നിവർ ചീഫ് സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അതിനുശേഷം കാതോലിക്കാബാവ മുഖ്യമന്ത്രിയെ തന്നെ കണ്ടിരുന്നു. ആ ചർച്ചകളിലെല്ലാം സമരസമിതിയുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അത് മുൻനിർത്തി സമവായത്തിലേക്കെത്തിക്കുകയെന്നതാണ് സർക്കാരിന് മുന്നിലുള്ള ലക്ഷ്യം. അതിനു വേണ്ടി തന്നെയാണ് മുഖ്യമന്ത്രി ഇപ്പോൾ മന്ത്രിസഭാ ഉപസമിതിയുടെ യോഗം വിളിച്ചിട്ടുള്ളത്. അതിനുശേഷം അനൗദ്യോഗികമായി സമരക്കാരുമായി ചർച്ച നടത്തുകയും ശേഷം ഒരു ഒത്തുതീർപ്പ് എന്ന നിലയിലേക്ക് എത്തുകയെന്നതുമാണ് ഇപ്പോഴുള്ള ആലോചന.
അതേസമയം സമാധാന ദൗത്യ സംഘം വിഴിഞ്ഞത്തെ സമരപ്പന്തലിലെത്തി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ദൗത്യ സംഘം ആവശ്യപ്പെട്ടു. അതേസമയം, സമാധാന ദൗത്യ സംഘത്തെ പ്രാദേശിക ജനകീയ കൂട്ടായ്മ തള്ളി. സമാധാന ശ്രമം ഏകപക്ഷീയമാണെന്ന് ആരോപിച്ച പ്രാദേശിക ജനകീയ കൂട്ടായ്മ, തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും വിമര്‍ശിച്ചു.

You might also like

-