ആന്ധ്രാപ്രദേശിൽ ആശുപത്രിയിൽ 11 കൊവിഡ് രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു

ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോ​ഗികളാണ് മരിച്ചത്. ഓക്സിജൻ സിലിണ്ടറുകൾ നിറയ്ക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് ദുരന്തത്തിൽ കലാശിച്ചത്.

0

തിരുപ്പതി: ആന്ധ്രാപ്രദേശിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 കൊവിഡ് രോ​ഗികൾക്ക് ഓക്സിജൻ കിട്ടാതെ ദാരുണാന്ത്യം. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് അപകടമുണ്ടായത്.ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോ​ഗികളാണ് മരിച്ചത്. ഓക്സിജൻ സിലിണ്ടറുകൾ നിറയ്ക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് ദുരന്തത്തിൽ കലാശിച്ചത്. ഇവിടെ ഐസിയുവിൽ മാത്രം 700 കൊവിഡ് രോ​ഗികളാണ് ചികിത്സയിലുള്ളത്. ജനറൽ വാർഡുകളിൽ 300 രോ​ഗികളും ചികിത്സയിലുണ്ട്.

ദുരന്തത്തിൽ മുഖ്യമന്ത്രി വൈ എസ് ജ​ഗൻമോഹൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്

You might also like

-