റാന്നിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വനം വകുപ്പ് വാച്ചർ മരിച്ചു.
റാന്നിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ആദിവാസി വാച്ചർ മരിച്ചു. ളാഹ സ്വദേശി ആഞ്ഞിലിമൂട്ടിൽ ബിജുവാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു
പത്തനംതിട്ട :റാന്നിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ആദിവാസി വാച്ചർ മരിച്ചു. ളാഹ സ്വദേശി ആഞ്ഞിലിമൂട്ടിൽ ബിജുവാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ ആക്രമണത്തിലാണ് ഫോറസ്റ്റ് വാച്ചർ മരിച്ചത്. രാജാപ്പാറ സ്റ്റേഷനിലെ ബിജുവാണ് മരിച്ചത്
ആനയെ വിരട്ടി ഓടിക്കാൻ ജനവാസ കേന്ദ്രത്തിന് സമീപത്തെ കാട്ടിൽ കയറിയ ബിജുവിനെ ആന ആക്രമിക്കുകയായിരുന്നു. റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല രാവിലെ നാട്ടുകാരനായ കട്ടിക്കല്ല് സ്വദേശി കെ.പി പൗലോസിനും ആനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്. റാന്നി മേഖലയിൽ വന്യ മൃഗങ്ങളുടെ ആക്രമണം രൂക്ഷമാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്