രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍ നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: കോവിഡ് -19 പടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. മാര്‍ച്ച് 31 ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീയതി തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേ സമയം, ജൂണില്‍ നടക്കാനിരിക്കുന്ന അടുത്ത ഘട്ട രാജ്യസഭ തെരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടിക്കുഴക്കില്ലെന്ന് ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒഴിവ് വന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍ നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതില്‍ 37 സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.