ഉത്തരേന്ത്യയില്‍ ഭേദപ്പെട്ട പോളിംഗ്: വ്യപക അക്രമം ബംഗാളില്‍ സംഘര്‍ഷം തുടരുന്നു
2014- ൽ ബി.ജെ.പിക്കൊപ്പം നിന്ന് യു.പിയിലെ എട്ട് മണ്ഡലങ്ങളിൽ കടുത്ത മത്സരത്തിന്‍റെ സൂചനകളാണ് പോളിംഗ് ബൂത്തുകളിൽ കാണാനായത്. ഹേമാലിനി മത്സരിക്കുന്ന മധുരയിലടക്കം വോട്ടര്‍മാരുടെ വലിയ നിര രാവിലെ മുതൽ കാണാമായിരുന്നു. 2014 ൽ കണ്ട ആവേശം മഹാരാഷ്ട്രയിലെ വോട്ട് ശതമാനത്തിൽ രണ്ടാംഘട്ടത്തിലും കാണാനില്ല.
ഡൽഹി : 95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുരോഗമിക്കുമ്പോള്‍ പോളിംഗ് അവസാനിക്കാനിരിക്കെ ഭേദപ്പെട്ട പോളിംഗ്. അതേസമയം മഹാരാഷ്ട്രയിൽ പോളിംഗ് മന്ദഗതിയിലാണ്. പശ്ചിമബംഗാളിൽ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്‍റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. ബംഗാളില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്.ബംഗാളിന് പിന്നാലെ കർണാടകത്തിലെ മാണ്ഡ്യയിലും സംഘർഷം. എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ- സുമലത അനുകൂലികൾ ഏറ്റുമുട്ടി. നിഖിൽ ഗൗഡ ജെഡിഎസ് ടിക്കറ്റിലും സുമലത സ്വതന്ത്ര സ്ഥാനാർഥിയുമായാണ് മത്സരിക്കുന്നത്. മണിപ്പൂരിലും സംഘർഷമുണ്ടായി. പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടത്തിന് നേരെ സുരക്ഷാ സേന വെടിയുതിർത്തു. ഇതിനെ തുടർന്ന് ഇന്നർ മണിപ്പൂരിൽ വോട്ടെടുപ്പ് നിർത്തിവച്ചു. പശ്ചിമ ബംഗാളിലും വ്യാപക അക്രമമുണ്ടായി. റായ്ഗഞ്ചിൽ സി പി എം സ്ഥാനാർത്ഥി മുഹമ്മദ് സലീമിന്റെ വാഹനം ആക്രമിച്ചു.
മുൻ പ്രധാമന്ത്രി എച്ച്ഡി ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമൻ, സദാനന്ദഗൗഡ, കർണാടക- തമിഴ്നാട് മുഖ്യമന്ത്രിമാർ, കനിമൊഴി അടക്കമുള്ള ഡിഎംകെ നേതാക്കൾ തുടങ്ങിയവർ രാവിലെ വോട്ട് രേഖപ്പെടുത്തി. രജനീകാന്തും കമൽ ഹാസനും അടക്കമുള്ള താരങ്ങളും രാവിലെതന്നെ പോളിംഗ് ബൂത്തിലെത്തി. ദക്ഷിണേന്ത്യയിലെ 53 ഉം ഉത്തരേന്ത്യയിലെ 42 ഉം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
തെരഞ്ഞെടുപ്പ് റദ്ദാക്കിയ വെല്ലൂർ ഒഴികെ തമിഴ്നാട്ടിൽ 38 സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നു. 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ 10 ഉം ഉത്തര്‍പ്രദേശില്‍ എട്ടും മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
വോട്ടെടുപ്പിനിടെ ഛത്തിസ്ഗഡിൽ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഒരു പോളിങ് ഉദ്യാഗസ്ഥൻ ഹൃദയാഘാദത്തെ തുടർന്ന് മരിച്ചു. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയ ത് പോളിങ് തടസപ്പെടുത്തി. ജമ്മുകശ്മീരിലെ ശ്രീനഗര്‍, ഉധംപൂര്‍ മണ്ഡലങ്ങളിലും വോട്ടെടുപ്പ് സമാധാനപരമാണ്. ശ്രീനഗറിൽ ഇതുവരെ വോട്ട് ചെയ്തത് 2.3 ശതമാനം വോട്ടർമാർ മാത്രമാണ്.
പോളിംഗ് പുരോഗമിക്കുന്നതിനിടെ ഡാര്‍ജിലിംഗിൽ ബി.ജെ.പി-തൃണമൂൽ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വ്യാപക അക്രമങ്ങള്‍ക്കിടയിലും ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് ആദ്യമണിക്കൂറുകളിൽ ഉണ്ടായത്. ബീഹാര്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ആദ്യ മണിക്കൂറുകളിൽ പോളിംഗ് ഭേദപ്പെട്ട നിലയിലായിരുന്നു.
തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരു മണിക്കൂറോളം പോളിങ് വൈകി. വോട്ടിങ് മെഷിനിലെ സാങ്കേതിക തകരാറും വൈദ്യുതിയില്ലാത്തതുമായിരുന്നു പ്രശ്നം. ഇവിടങ്ങളിലെല്ലാം വോട്ട് രേഖപ്പെടുത്താന്‍ അധിക സമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടും നിരവധി പേര്‍ക്ക് ഇത്തവണ വോട്ടുചെയ്യാന്‍ സാധിച്ചില്ല. ഇത് പലയിടത്തും പ്രതിഷേധത്തിന് ഇടയാക്കി.
പ്രമുഖരെല്ലാം രാവിലെ ഒന്‍പത് മണിക്ക് മുന്‍പായി തന്നെ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം വോട്ടഭ്യര്‍ഥിച്ചത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമായി.
മധുരയിലെ മേലൂര്‍ തിരുവാതവൂരില്‍ എ.ഡി.എം.കെ – എ.എം.എം.കെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സേലം, ഈറോഡ് എന്നിവിടങ്ങളില്‍ പോളിങ് ബൂത്തില്‍ വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.
2014- ൽ ബി.ജെ.പിക്കൊപ്പം നിന്ന് യു.പിയിലെ എട്ട് മണ്ഡലങ്ങളിൽ കടുത്ത മത്സരത്തിന്‍റെ സൂചനകളാണ് പോളിംഗ് ബൂത്തുകളിൽ കാണാനായത്. ഹേമാലിനി മത്സരിക്കുന്ന മധുരയിലടക്കം വോട്ടര്‍മാരുടെ വലിയ നിര രാവിലെ മുതൽ കാണാമായിരുന്നു. 2014 ൽ കണ്ട ആവേശം മഹാരാഷ്ട്രയിലെ വോട്ട് ശതമാനത്തിൽ രണ്ടാംഘട്ടത്തിലും കാണാനില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലും ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഒഢീഷയിലെ മണ്ഡലങ്ങളിലും കനത്ത പോളിംഗാണ്. മുഖ്യമന്ത്രി നവീൻ പട്നയിക് മത്സരിക്കുന്ന രണ്ട് നിയമസഭ സീറ്റിലും ഈ ഘട്ടത്തില്‍ ജനങ്ങൾ വിധിയെഴുതുന്നു.