യുഡിഎഫിന്റെ വിജയത്തിന് ആദ്യ നന്ദി പിണറായി വിജയന്: കെ സുധാകരന്‍

ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം രാജ്യത്തെ 542 മണ്ഡലങ്ങളില്‍ 341 സീറ്റുകളിലും എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. 88 സീറ്റുകളില്‍ യുപിഎയും 113 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുന്നു.

0

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. യുഡിഎഫിന്റെ വിജയത്തിന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. പകുതിയിലധികം വോട്അടുകള്ര‍ എണ്ണിക്കഴിയുന്പോള്‍ അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് സുധാകരന്‍. ‘എവിടെയാണ് കേരളം എന്ന് എല്‍ഡിഎഫിന് ആലോചിക്കാന്‍ ഒരു പാഠമാണ് യുഡിഎഫിന്റെ ഈ വിജയം’ എന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം രാജ്യത്തെ 542 മണ്ഡലങ്ങളില്‍ 341 സീറ്റുകളിലും എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. 88 സീറ്റുകളില്‍ യുപിഎയും 113 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുന്നു.

എന്നാല്‍ കേരളത്തില്‍ ആകെ അലയടിക്കുന്നത് യുഡിഎഫ് തരംഗമാണ്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നേറുന്നത്. എഎം ആരിഫ് ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായ ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.

You might also like

-