രമ്യ ഹരിദാസിന്‍റെ ലീഡ് ഒരു ലക്ഷം കടന്നു

0

പാലക്കാട്: ആലത്തൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്കുള്ള കാരണം പാര്‍ട്ടി ആഴത്തിൽ പരിശോധിക്കണമെന്ന് ഇടത് സ്ഥാനാര്‍ത്ഥി പികെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. ആലത്തൂരിലെ തെരഞ്ഞെടുപ്പ് വിജയത്തൽ രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നു എന്നും പികെ ബിജു പ്രതികരിച്ചു.

അതിനിടെ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്‍റെ ലീഡ് ഒരു ലക്ഷം കടന്നിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിത മുന്നേറ്റം തന്നെയാണ് ആലത്തൂരിൽ രമ്യ ഹരിദാസ് നടത്തിയത്. സിറ്റിംഗ് എംപിയായ പിജെ ബിജുവിന് ഒരു ഘട്ടത്തിൽ പോലും ലീഡ് നിലയിലേക്ക് എത്താനായില്ലെന്ന് മാത്രമല്ല ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വ്യക്തമായ ആധിപത്യമാണ് രമ്യ ഹരിദാസിന് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.

പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തിൽ ഇടത് കോട്ടകളിലെല്ലാം രമ്യയാണ് മുന്നിൽ. പാലക്കാട് ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളായ തരൂരിലും ചിറ്റൂരിലും വരെ ലീഡ് നേടിയ രമ്യ തൃശൂര്‍ ജില്ലയിൽ പെട്ട വടക്കാഞ്ചേരിയിൽ അടക്കം മുന്നിലാണ്.

പ്രചാരണകാലത്ത് വിവാദങ്ങളിൽ നിറഞ്ഞ് നിന്ന മണ്ഡലമായിരുന്നു ആലത്തൂര്. ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ നടത്തിയ മോശം പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് നിയമനടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായി.

You might also like

-