LIVE BLOG രണ്ടരക്കോടി വിധിയെഴുതും കേരളം പോളിംഗ് ബൂത്തിലേക്ക്

2. 61 ലക്ഷം വോട്ടര്‍മാരാണ് കേരളത്തില്‍ വിധിയെഴുതുന്നത്. 2.8 ലക്ഷം പേര്‍ക്ക് ഇത് കന്നി വോട്ടാണ്.ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടർമാ‌‌‌‌‌‌‌ർ - അതിൽ 1,34,66,521 പേ‌‌ർ സ്ത്രീകൾ, 1,26,84,839 പുരുഷന്മാ‌ർ,174 ട്രാൻസ്ജെന്‍ററുകൾ. മാവോയിസ്റ്റ് ഭീഷണിയുള്ള 219 ബൂത്തുകളുടെ സുരക്ഷ കേന്ദ്രസേനയ്ക്കാണ്

0

തത്സമയ വിവരങ്ങൾ- 

കന്നി വോട്ട് രേഖപ്പെടുത്തി ഭാമ
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തന്‍റെ കന്നി വോട്ട് രേഖപ്പെടുത്തി നടി ഭാമ. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് ഭാമ. തൃക്കാക്കര ഭാരതമാതാ കോളജില്‍ എത്തിയാണ് ഭാമ വോട്ട് ചെയ്തത്

 

കനത്ത പോളിംഗുമായി വോട്ടെടുപ്പ് പുരോഗമിക്കുന്നു
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിട്ടു. ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്നതിനിടെ തൃശൂര്‍, പത്തനംതിട്ട, വയനാട്, കോട്ടയം, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. പോളിംഗ് ശതമാനം ഇനിയും ഉയരുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമര; അടിസ്ഥാന രഹിതമെന്ന് കളക്ടര്‍
കോവളത്ത് ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് വോട്ട് രേഖപ്പെടുത്തുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍. വോട്ടിങ് മെഷീനിലെ ചില ബട്ടണുകള്‍ക്ക് തകരാര്‍ (പ്രസ് എറര്‍) സംഭവിച്ചതാണ്. ഗുരുതരമായ തകരാറല്ല. പകരം മെഷീന്‍ എത്തിച്ച് വോട്ടിങ് പുനരാരംഭിച്ചു.

മഴയും ഇടിയും പ്രശ്നമായി; വോട്ടിംഗ് യന്ത്രത്തിന് വ്യാപക തകരാറില്ലെന്ന് ടിക്കാറാം മീണ
വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വ്യാപകമായി എവിടെയും തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ പെയ്ത് മഴയും ഇടിയുമെല്ലാം മെഷീനുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. എന്നാല്‍, വ്യാപകമായി എവിടെയും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ പിഴവ്
കോവളം ചൊവ്വരയ്ക്ക് പിന്നാലെ ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ പിഴവ്. ഇവിടെയും താമര ചിഹ്നം തെളിയുന്നതായിരുന്നു പ്രശ്നം. ചേര്‍ത്തലയിലെ കിഴക്കേ നാല്‍പ്പത് ബൂത്തിലാണ് സംഭവം.മോക് പോള്‍ നടക്കുമ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്.

വോട്ടിംഗ് യന്ത്രത്തിലെ പിഴവ്; ആരോപണം തള്ളി ടിക്കാറാം മീണ
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോവളം ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായുള്ള പരാതി തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടിംഗ് യന്ത്രത്തിലെ പിഴവ് തെറ്റായ ആരോപണമാണ്. ഇത് കളക്ടര്‍ സ്ഥിരീകരിച്ചതായും മീണ

9 AM
പോളിങ്ങ് ഇതുവരെ

തിരുവനന്തപുരം- 13.2 %

ആറ്റിങ്ങൽ- 3.45 %

കൊല്ലം- 4.5%

മാവേലിക്കര- 3%

പത്തനംതിട്ട-5.8 %

ആലപ്പുഴ- 3.40 %

കോട്ടയം- 11.45 %

ഇടുക്കി- 9.79 %

എറണാകുളം- 12.31 %

ചാലക്കുടി- 12.11%

തൃശൂർ- 3.66%

ആലത്തൂർ- 3 %

പാലക്കാട്- 4.5 %

പൊന്നാനി- 3.15 %

മലപ്പുറം- 3 %

വയനാട്- 3.1 %

കോഴിക്കോട്- 4.66 %

വടകര- 4.31 %

കണ്ണൂർ- 4.2%

കാസർകോട്- 4.6 %

 

കൈപ്പത്തിക്ക് പകരം താമര
കോവളം ചൊവ്വരയില്‍ വോട്ടിംഗ് മെഷീനില്‍ കൈപ്പത്തിക്ക് പകരം താമര. 151ാം ബൂത്തിലാണ് പിഴവ് കണ്ടെത്തിയത്.75 പേര്‍ വോട്ട് ചെയ്തതിന് ശേഷമാണ് പിഴവ് കണ്ടെത്തിയത്.-

മന്ത്രി എംഎം മണി കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ സര്‍വ് ഇന്ത്യ എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

കണ്ണൂരിലെ പിണറായി ആര്‍സി അമല സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി

 

ബിജെപി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ പരോക്ഷമായി വിമര്‍ശിച്ചാണ് ശ്രീധരന്‍പിള്ള പോളിംഗ് ദിവസവും പ്രതികരിച്ചത്. റഫറി തന്നെ ഗോളടിക്കാൻ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമര്‍ശിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു

 

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. എല്‍ഡിഎഫിന് അനുകൂല തരംഗമാണ് പത്തനംതിട്ട മണ്ഡലത്തിലുള്ളത്.
എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന രീതീയിലേക്ക് പത്തനംതിട്ടയിലെ കാര്യങ്ങള്‍ മാറി മറിഞ്ഞു. വര്‍ഗീയതയ്ക്കെതിരെ ജനാധിപത്യമുന്നണി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്. പോളിംഗ് ശതമാനം കൂടുകയും ഇടതുമുന്നണി വിജയിക്കുകയും ചെയ്യുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

 

ഇടുക്കി പാമ്പാടുംപാറ 136 വെള്ളയാംകുടി 170. വോട്ടിങ് യന്ത്രം തകരാറിൽ

 

ഒളിക്യാമറാ വിവാദത്തിലെ പൊലീസ് കേസ് സാമാന്യ നീതിയുടെ നിഷേധമെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിയില്ലാതെയാണ് കേസ്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രബുദ്ധരായ ജനത തനിക്ക് വോട്ടു ചെയ്യുമെന്നും രാഘവൻ പറഞ്ഞു

 

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ പ്രധനാമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ഗുജറാത്തിലെ 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആര്‍പ്പുവിളികളോടെയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍, വീണാ ജോര്‍ജിനെ തള്ളി പിണറായി;
ഈ തെരഞ്ഞെടുപ്പില്‍ ചിലരുടെ അതിമോഹം തകര്‍ന്നടിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിച്ചവര്‍ ഇവിടെ റോഡ് ഷോ നടത്തിയ ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതി. അത് തകര്‍ന്നടിയും. അതുപോലെ രാജ്യത്ത് ബിജെപിയെ നേരിടുകയാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍. അവരുടെ പ്രകടനപത്രികയെ കുറിച്ച് ഒന്നും പറയാന്‍ അവര്‍ക്ക് സാധിച്ചില്ല. തീര്‍ത്തും വസ്തുതവിരുദ്ധമായ പ്രചാരണങ്ങള്‍ അവര്‍ നടത്തി. അതിലൂടെ വോട്ടര്‍മാരെ തെറ്റുദ്ധരിക്കാമെന്ന് അവര്‍ കരുതി. ഈ രണ്ട് കൂട്ടരുടെയും മോഹം തകര്‍ന്നടിയുകയാണ്. കൂടുതല്‍ ജനവിഭാഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിന് ലഭിക്കും. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ട്. അങ്ങനെ ഒരു അവസ്ഥയില്‍ യന്ത്രത്തിന് പ്രശ്നങ്ങളില്‍ ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തേണ്ടതായിരുന്നു. കേരളത്തില്‍ വ്യാപകമായി വോട്ടിംഗ് യന്ത്രം തകരാറായി എന്നത് വസ്തുതയാണ്. എല്ലാ സ്ഥലത്തും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും പിണറായി വിജയന്‍.

 

പോളിംഗ് ഉദ്യോഗസ്ഥ കുഴഞ്ഞു വീണുകാസര്‍കോട് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിംഗ് ഉദ്യോഗസ്ഥ കുഴഞ്ഞു വീണു. കാസര്‍കോട് രാവണീശ്വരം ബൂത്തിലാണ് ഉദ്യോഗസ്ഥ കുഴഞ്ഞ് വീണത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

വോട്ട് ചെയ്യാന്‍ അഹ്വാനം ചെയ്ത് ഗവര്‍ണര്‍
വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെല്ലാം വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ പി സദാശിവം. തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍പി സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തി
മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനായി ബൂത്തിലെത്തി

കന്നി വോട്ട് രേഖപ്പെടുത്തി ടൊവിനോ തോമസ്
ചലച്ചിത്ര താരം ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് തന്‍റെ കന്നി വോട്ട് ടൊവിനോ രേഖപ്പെടുത്തിയത്.

മോഹൻ ലാൽ തിരുവനതപുരത്ത് വോട്ടുരേഖപെടുത്താൻനേമം മണ്ഡലം 31 നമ്പർ ബൂത്തിൽ Q വിൽ

വൈദുതി വകുപ്പ് മന്ത്രി എം എം മാണി ഇരുപാതേക്കർ സ്‌കൂളിൽ വോട്ടു രേഖപെടുത്താൻ Q വിൽ

പ്രമുഖർ രാവിലെ Q വിൽ
കരിക്കകം ഗവ. ഹൈസ്കൂളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വോട്ട് ചെയ്യാനായി വരിയിൽ കാത്ത് നിൽക്കുന്നു

കാസർകോട്ടും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി

പത്തനംതിട്ടയിൽ നിരവധി ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ

മലപ്പുറം മുണ്ടുപറമ്പിൽ 113,109 നമ്പറിലുള്ള ബൂത്തുകൾ മാറ്റുന്നു. കനത്ത മഴയിൽ തറയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആണ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നത്

കളമശ്ശേരി ഒമ്പതാം നമ്പർ അങ്കണവാടി, പറവൂർ സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിവി പാറ്റുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാറ്റി സ്ഥാപിച്ചു

എളമക്കര ഗവ.ഹൈസ്കൂൾ, കോതമംഗലം ദേവസ്വം ബോർഡ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ ബാലറ്റ് യൂണിറ്റുകളിൽ തകരാർ കണ്ടെത്തി. ഇവ മാറ്റി സ്ഥാപിക്കാൻ നടപടി തുടങ്ങി

 

പരവൂർ നഗരസഭയിലെ പാറയിൽക്കാവ് വാർഡിൽ എൺപത്തി ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ പ്രവർത്തിക്കുന്നില്ല

ഇടുക്കി അടിമാലിയിൽ മിഷനുകൾ പണിമുടക്കി119,111,126,116

ഇടുക്കി വെള്ളയാംകുടി 170നമ്പർ ബൂത്തിൽ വോട്ടിങ് മിഷൻ തകരാറിൽ

പലയിടത്തും വോട്ടിങ്ങ് യന്ത്രത്തിൽ തകരാറുകൾ

കണ്ണൂരിലും വടകരയിലും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

 

 

 

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. 2. 61 ലക്ഷം വോട്ടര്‍മാരാണ് കേരളത്തില്‍ വിധിയെഴുതുന്നത്. 2.8 ലക്ഷം പേര്‍ക്ക് ഇത് കന്നി വോട്ടാണ്.ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടർമാ‌‌‌‌‌‌‌ർ – അതിൽ 1,34,66,521 പേ‌‌ർ സ്ത്രീകൾ, 1,26,84,839 പുരുഷന്മാ‌ർ,174 ട്രാൻസ്ജെന്‍ററുകൾ. മാവോയിസ്റ്റ് ഭീഷണിയുള്ള 219 ബൂത്തുകളുടെ സുരക്ഷ കേന്ദ്രസേനയ്ക്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി. വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികള്‍ ബൂത്തുകളില്‍ എത്തിച്ചു. രാവിലെ ആറിന് പരീക്ഷണ പോളിങ്ങ് ആരംഭിച്ചു. ചിലയിടങ്ങളിൽ വോട്ടിങ്ങ് യന്ത്രത്തിൽ തകരാറ് കണ്ടെത്തിയിട്ടുണ്ട്.

രാവിലെ ഏഴിന് വോട്ടെടുപ്പും ആരംഭിക്കും. വൈകിട്ട് ആറുമണി വരെ വോട്ട് ചെയ്യാം. 24,970 പോളിങ് സ്റ്റേഷനുകളാണ് കേരളത്തിലുള്ളത്. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്. കുറവ് വയനാട്ടില്‍. 359 അതീവ പ്രശ്നസാധ്യതാ ബൂത്തുകളും 831 പ്രശ്ന സാധ്യതാ ബൂത്തുകളുമുണ്ട്. വയനാട് , മലപ്പുറം, കണ്ണൂര്‍ , കോഴിക്കോട് ജില്ലകളിലായി മാവോയിസ്റ്റ് ഭീഷണിയുളള 219 ബൂത്തുകളില്‍ കേന്ദ്ര സേനയുടെ നിരീക്ഷണമുണ്ടാവും. 3621 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങുമുണ്ട്.

2000-ത്തിന് ശേഷം ജനിച്ച മിലേനിയൽസ് ആദ്യമായി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പ്. എല്ലാ ബൂത്തുകളിലും വിവിപാറ്റുകൾ വരുന്ന ആദ്യ തെരഞ്ഞെടുപ്പ്. പ്രത്യേകതകളേറെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്. അതു മാത്രമല്ല, ശബരിമലയും മഹാപ്രളയവും ഉൾപ്പടെ കേരളചരിത്രത്തിലെത്തന്നെ നിർണായകമായ രണ്ട് സന്ധികൾക്ക് ശേഷം വരുന്ന തെരഞ്ഞെടുപ്പിലെ ജനവിധി രാഷ്ട്രീയമായും ചരിത്രത്തിൽ വിലയിരുത്തപ്പെടും, രേഖപ്പെടുത്തപ്പെടും.

മൂന്ന് പോളിംഗ് ഓഫീസരും ഒരു പ്രിസൈഡിംഗ് ഓഫീസറുമായിരിക്കും പോളിംഗ് ബൂത്തിലുണ്ടാകുക. ഒന്നാം പോളിംഗ് ഓഫീസർ വോട്ടറുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ പേരും മറ്റും പരിശോധിച്ച് ഉറപ്പ് വരുത്തും. എന്നിട്ട് സ്ഥാനാർത്ഥികളുടെ പോളിംഗ് ഏജന്‍റുമാർ കേൾക്കെ വോട്ടറുടെ പേര് വിളിച്ച് പറയും.

ആൾമാറാട്ടം നടത്തിയെന്ന് പോളിംഗ് ഏജന്‍റിന് സംശയം തോന്നിയാൽ വോട്ട് ചാലഞ്ച് ചെയ്യാൻ പോളിംഗ് ഏജന്‍റുമാർക്ക് ആകും. വോട്ട് ചാലഞ്ച് ചെയ്തില്ലെങ്കിൽ രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ ഇടത് ചൂണ്ടു വിരലിൽ മഷി പുരട്ടും. ഒപ്പം രജിസ്റ്ററിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തും. അതിന് ശേഷം ക്രമനമ്പർ രേഖപ്പെടുത്തിയ വോട്ടേഴ്‍സ് സ്ലിപ്പും നൽകും.

വോട്ടേഴ്‍സ് സ്ലിപ്പുമായി വോട്ടർ മൂന്നാം പോളിംഗ് ഓഫീസറുടെ അടുത്തേക്ക് നീങ്ങും. വോട്ടേഴ്‍സ് സ്ലിപ്പ് സ്വീകരിക്കുന്ന മൂന്നാം ഓഫീസർ ഇവിഎമ്മിന്‍റെ കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തും. അപ്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേൾക്കാം.

വോട്ടിം​ഗ് കംപാർട്ട്മെന്‍റിനകത്ത് ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനിന്‍റെ ബാലറ്റ് യൂണിറ്റും വിവിപാറ്റ് യന്ത്രവുമാണ് ഉണ്ടാവുക. ഒരു ഇവിഎമ്മിൽ 16 സ്ഥാനാ‌‌ർത്ഥികളുടെ പേര് മാത്രമേ ഉൾക്കൊള്ളിക്കാനാകൂ. നിങ്ങളുടെ മണ്ഡലത്തിൽ 16-ൽ കൂടുതൽ സ്ഥാനാ‌ർത്ഥികളുണ്ടെങ്കിൽ രണ്ട് ഇവിഎം ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും.

കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, വയനാട് മണ്ഡലങ്ങളിൽ പതിനാറിലധികം സ്ഥാനാ‌ർത്ഥികൾ മത്സരിക്കുന്നുണ്ട്. ഇവിടങ്ങളിൽ രണ്ട് ഇവിഎം ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുമുണ്ട്.

13 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 117 സീറ്റുകളിലേക്കാണ് ഇന്ന് പോളിങ് നടക്കുന്നത്. ഇതിൽ കേരളം, ഗുജറാത്ത്, ഗോവ, കർണാടക, ചത്തീസ്ഗഡ്, അസം, ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റഘട്ടമായി ഇന്ന് പോളിങ് നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

തത്സമയ വിവരങ്ങൾ-

ഇടുക്കി വെള്ളയാംകുടി 170നമ്പർ ബൂത്തിൽ വോട്ടിങ് മിഷൻ തകരാറിൽ

പലയിടത്തും വോട്ടിങ്ങ് യന്ത്രത്തിൽ തകരാറുകൾ

കണ്ണൂരിലും വടകരയിലും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

You might also like

-