അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി ,കോൺ​ഗ്രസ് പ്രവർത്തക സമിതിയുടെ യോ​ഗം നാളെ

സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്‍റെ തീരുമാനം.

0

ഡൽഹി | അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോക​നം ചെയ്യാന്നുതിനായുളള ഡൽഹിയിൽ ചേരും. യോ​​ഗം നാളെ വൈകീട്ട് നാലിന് ഡൽഹിയിലെ എഐസിസി ഓഫീസിൽ ചേരുമെന്ന് കോൺ​ഗ്രസ് അറിയിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനവും, തെരഞ്ഞെടുപ്പ് തോൽവിക്കുളള കാരണവും, പാർട്ടിയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗം അവലോകനം ചെയ്യും.
പഞ്ചാബ് ഉൾപ്പെടെയുളള അഞ്ച് സംസ്ഥാനങ്ങളിലേയും കനത്ത തോൽവിക്ക് ശേഷം ജനവിധി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും അദ്ദേഹം നന്ദി പറയുകയും ചെയ്തിരുന്നു.
ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിൽ വെറും രണ്ടു സീറ്റുകളിൽ മാത്രമാണ് കോൺ​ഗ്രസ് ജയിച്ചത്. പഞ്ചാബിൽ 117 സീറ്റുകളിൽ 18 സീറ്റിലും, ഉത്തരാഖണ്ഡിൽ 70 സീറ്റുകളിൽ 18ഉം, ​ഗോവയിൽ 20 സീറ്റുകളിൽ 12 സീറ്റിലുമാണ് കോൺ​ഗ്രസ് വിജയിച്ചത്.’അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ പ്രതീക്ഷക്ക് വിരുദ്ധമാണ്, എന്നാൽ ജനങ്ങളുടെ അനുഗ്രഹം നേടുന്നതിൽ തങ്ങൾ പരാജയപ്പെട്ടു. ജനവിധിയെ അം​ഗീകരിക്കുന്നു. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉടൻ വിളിക്കാൻ സോണിയാ ഗാന്ധി തീരുമാനിച്ചതായും’ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംങ് സുർജേവാലെ അന്തിമ ഫലം പ്രഖ്യാപിച്ചതിന് ശേഷം വ്യാഴാഴ്ച പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ (Congress) നേതൃമാറ്റ ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ദില്ലിയില്‍ ഗുലാം നബി ആസാദിന്‍റെ (Ghulam Nabi Azad) വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാൽ പ്രവർത്തക സമിതി ചേരുന്നതിൽ മൗനം തുടരുകയാണ് നേതൃത്വം.

അതേസമയം ഒന്നിന് പിന്നാലെ ഒന്നായി ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്‍റെ വീട്ടില്‍ കഴിഞ്ഞദിവസം ഗ്രുപിയോഗം ചേർന്നത് . അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടംബം പിന്‍മാറണം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്‍റെ ആലോചന.

ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്‍റെ തീരുമാനം. ഇക്കഴിഞ്ഞ തെര‍ഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും ഏകപക്ഷീയമായിരുന്നു. തോല്‍വിക്ക് പ്രധാനകാരണമായി നേതാക്കള്‍ വിലയിരുത്തി.

You might also like

-