ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വൈകാന്‍ സാധ്യതയുള്ളതായി റിപ്പോർട്ട്.

നേരത്തേ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് കമ്മിഷന്‍ തീരുമാനിച്ചത്. എന്നാല്‍, അഞ്ചുവീതം ബൂത്തിലെ സ്ലിപ്പെണ്ണാന്‍ ഏപ്രില്‍ 24ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിന് അഞ്ചു മുതല്‍ ആറു മണിക്കൂര്‍ കൂടുതല്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

0

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വൈകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍.കൂടുതല്‍ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാല്‍ ഫലം ഒരു ദിവസം വൈകിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നേരത്തേ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് കമ്മിഷന്‍ തീരുമാനിച്ചത്. എന്നാല്‍, അഞ്ചുവീതം ബൂത്തിലെ സ്ലിപ്പെണ്ണാന്‍ ഏപ്രില്‍ 24ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിന് അഞ്ചു മുതല്‍ ആറു മണിക്കൂര്‍ കൂടുതല്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ഇതോടെ ഫലപ്രഖ്യാപനം മേയ് 24ലേക്ക് നീളുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നിലവില്‍ മേയ് 23നാണ് വോട്ടെണ്ണല്‍.

You might also like

-