ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വ്യാപക പ്രതിഷേധം.

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കളിപാവയാണെന്ന മമത ബാനർജിയുടെ പരാമർശത്തെ പിന്തുണച്ചാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.

0

ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വ്യാപക പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കളിപാവയാണെന്ന മമത ബാനർജിയുടെ പരാമർശത്തെ പിന്തുണച്ചാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികൾ മാത്രം സംസ്ഥാനത്ത് നടക്കണമെന്ന് ലക്ഷ്യമിട്ടുള്ളതാണെന്ന് രൺദീപ് സുർജേവാല പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മോദി കോഡ് ഓഫ് മിസ് കോൺടാക്റ്റായെന്നും സുർജേവാല പരിഹസിച്ചു

അതേസമയം, ബംഗാൾ മുഖ്യമന്ത്രിക്കെതിരെ ആസൂത്രിതമായ ആക്രമണം നടത്തുന്നതിനെതിരെ പ്രതിഷേധിക്കണമെന്നും ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ചേർന്ന പ്രവർത്തിയല്ലെന്നും ബിഎസ്പി അധ്യക്ഷ മായവതിയും വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ജനാധിപത്യവിരുദ്ധമാണെന്നും, ഇതിനെതിരെയുള്ള മമത ബാനർജിയുടെ പോരട്ടത്തിന് തന്റെ പൂർണ പിന്തുണ നൽകുന്നുവെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിക്ക് മാത്രം അനുകൂലമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നതെന്ന പൊതു വികാരം പ്രതിപക്ഷ പാർട്ടികളിൽ ശക്തമാവുകയാണ്.

ഇന്നലെ രാത്രിയാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച രാത്രി പത്തുമണിവരെയാക്കി വെട്ടിക്കുറച്ചത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അടുത്ത ഞായറാഴ്ച ഒൻപത് മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ട പശ്ചിമ ബംഗാളിൽ വെള്ളിയാഴ്ച വൈകീട്ട് ആറു മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചിരുന്നത്.

You might also like

-