മോദിക്കും ,അമിത് ഷാ ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക യോഗം ഇന്ന്
നരേന്ദ്ര മോദിയും അമിത്ഷായും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനെതിരെ ലഭിച്ച പരാതികളിലാണ് കമ്മീഷന്‍ തീരുമാനമെടുക്കുക.
ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്കെതിരായ തെരെഞ്ഞെടുപ്പ് ചട്ട ലംഘന പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രത്യേക യോഗം ചേരും.നരേന്ദ്ര മോദിയും അമിത്ഷായും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനെതിരെ ലഭിച്ച പരാതികളിലാണ് കമ്മീഷന്‍ തീരുമാനമെടുക്കുക. മോദിക്കും അമിത്ഷാക്കുമെതിരായ പരാതികളില്‍ നടപടിയാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരാജി സുപ്രിം കോടതി പരിഗണിക്കാനിരിക്കെയാണ് കമ്മീഷന്റെ തീരുമാനം. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് മോദിക്കും അമിത്ഷാക്കുമെതിരായ പരാതികളില്‍ കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് ഹരജി നല്‍കിയത്. ഹരജി പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയ കോടതി വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്‍ നാളെ രാവിലെ പ്രത്യേക യോഗം ചേരുന്നത്.
രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്. അതിനിടെ മുസ്ലിംവിരുദ്ധ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തു. അമിത്ഷാ കൊലക്കേസില്‍ പ്രതിയാണെന്ന് പറഞ്ഞത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയ പരാതിയും കമ്മീഷന്‍ പരിഗണിക്കും. . ഹിന്ദുവിനെ അപമാനിച്ച കോണ്‍ഗ്രസിന് മാപ്പ് കൊടുക്കുന്നതെങ്ങനെയെന്നായിരുന്നു ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വര്‍ധയില്‍ പ്രസംഗിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും സമാന പരാമര്‍ശം നടത്തിയിരുന്നു. സുപ്രിം കോടതിയിലെ ഹരജിക്ക് പുറമെ ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി.
ത്രിപുരയില്‍ ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളില്‍ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് പരാതി നല്‍കി. അതിനിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ തിരിച്ചൊന്നും പ്രതീക്ഷിക്കരുതെന്ന് മുസ്ലിംകളോട് പ്രസംഗിച്ചതിന് മേനക ഗാന്ധിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തു. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി