കള്ളവോട്ട് പുത്തരി അല്ല ; മുൻപ് തെളിവില്ലാത്തതിനാൽ പിടിക്കപ്പെട്ടിരുന്നില്ല :ടിക്കാറാം മീണ
രാഷ്ട്രീയബന്ധം മൂലം ഇത്തരക്കാർ കള്ളവോട്ടിന് കൂട്ട് നിൽക്കുന്നു ഇവരുടെ ബന്ധങ്ങൾ തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷ സ്വഭാവത്തിന് തടസമാണെന്നും മീണകുറ്റപ്പെടുത്തി ഇത്തവണ തെരഞ്ഞെടുപ്പ് പരിശീലനത്തിനിടെ തന്നെ ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിരുന്നുവെങ്കിലും പലയിടങ്ങളിലും ഇത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് മുമ്പും നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം കള്ളവോട്ട് നടന്നിരുന്നുവെന്നും തെളിവില്ലാത്തതിനാൽ ഇതൊന്നും പിടിക്കപ്പെട്ടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.പറഞ്ഞു ഉദ്യോഗസ്ഥരുടെ രാഷ്ട്രീയബന്ധം കള്ളവോട്ട് നടക്കുന്നതിന് കാരണമായിട്ടുണ്ട്. രാഷ്ട്രീയബന്ധം മൂലം ഇത്തരക്കാർ കള്ളവോട്ടിന് കൂട്ട് നിൽക്കുന്നു ഇവരുടെ ബന്ധങ്ങൾ തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷ സ്വഭാവത്തിന് തടസമാണെന്നും മീണകുറ്റപ്പെടുത്തി ഇത്തവണ തെരഞ്ഞെടുപ്പ് പരിശീലനത്തിനിടെ തന്നെ ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിരുന്നുവെങ്കിലും പലയിടങ്ങളിലും ഇത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളവോട്ടിനെ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് കർശനനടപടി സ്വീകരിക്കേണ്ടത്
കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ കള്ളവോട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മീണയുടെ പ്രതികരണം. വെബ്ക്യാമറകൾ സ്ഥാപിച്ചതു കൊണ്ട് മാത്രമാണ് കള്ളവോട്ടുകൾ ഇത്തവണ തെളിയിക്കാനായത്. കണ്ണൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളില്‍ റീപോളിങ്ങ് സംബന്ധിച്ച തീരുമാനം വോട്ട് എണ്ണലിന് മുമ്പ് ഉണ്ടാകുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി
കോവളത്തെ വോട്ടിംഗ് യന്ത്രത്തിലുണ്ടായ പിഴവ് സംബന്ധിച്ചും തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചിട്ടുണ്ട്. യന്ത്രത്തകരാറ് മൂലമാണ് ചിഹ്നം മാറി വോട്ട് രേഖപ്പെടുത്തിയതെന്നത് തെറ്റായ ആരോപണമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കള്ളവോട്ട് ആരോപണമുയര്‍ന്ന മേഖലകളില്‍ വോട്ടെണ്ണലിന് കൂടുതല്‍ സുരക്ഷയൊരുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി