ആരവങ്ങളില്ല ഇനി നിശബ്ദ പ്രചാരണം കലാശക്കൊട്ടിനിടയ്ക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘര്‍ഷം

സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

0

തിരുവനന്തപുരം: രണ്ടുമാസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണങ്ങൾക്ക് സമാപനമായി ഇനി വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി വാശിയേറിയ കലാശകൊട്ടോടെയാണ് സംസ്ഥാനത്ത പരസ്യ പ്രചാരണം സമാപിച്ചത്കലാശക്കൊട്ടിനിടയ്ക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘര്‍ഷം. എ കെ ആന്റണിയുടെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. വേളിയിൽ ആണ് സംഭവം. ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

വാഹനം തടഞ്ഞതോടെ ശശി തരൂരും എ കെ ആന്റണിയും കാല്‍ നടയായാണ് വേളിയിലെത്തിയത്. റോഡ് ഷോയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന ആരോപണത്തോടെയായിരുന്നു എല്‍ഡിഎഫ് നടപടി. എന്നാല്‍ മുന്‍കൂറായി റോഡ് ഷോയ്ക്ക് അനുമതി നേടിയിരുന്നുവെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ പൊലീസുകാര്‍ ഒന്നും ചെയ്തില്ലെന്ന് ശശി തരൂര്‍ ആരോപിച്ചു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണാര്‍ത്ഥം എ.കെ ആന്റണി നടത്തിയ റോഡ് ഷോ തടസ്സപ്പെട്ടു. എല്‍.ഡി.എഫിന്റെ വാഹന പ്രചാരണ ജാഥ എതിരെ വന്നതാണ് റോഡ് ഷോ തടസപ്പെടാന്‍ കാരണം. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് ഉണ്ടായതെന്ന് എ.കെ ആന്റണി പ്രതികരിച്ചു.പള്ളിത്തുറയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ വേളി മാധവപുരം ഭാഗത്തെത്തിയപ്പോഴാണ് തടസ്സപ്പെട്ടത്. തുടര്‍ന്ന് ശശി തരൂരും ആന്‍റണിയും വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നു. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തെ പോലും തടസ്സപ്പെടുത്തുകയാണെന്ന് ആന്‍റണി ആരോപിച്ചു. പിന്നീട് റോഡ് ഷോ പുനരാരംഭിച്ചു.

അതേസമയം സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ല. പൊതുപരിപാടികളും പ്രകടനങ്ങളും പാടില്ല.വടകരയില്‍ കൊട്ടിക്കലാശത്തിനായി സംഘടിച്ച എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. നേതാക്കൾ ഇടപെട്ട് ആവേശഭരിതരായ പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെ സംഘർഷം വഷളായില്ല. നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവർത്തകർ മറികടന്നതാണ് സംഘർഷത്തിന് കാരണമായത്

 

.

You might also like

-