BREAKING NEWS 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു
രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകുമെന്ന് തെര. കമ്മീഷന്‍. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. പോളിങ് ബൂത്തുകളില്‍ കുടിവെള്ളമടക്കമുള്ള സംവിധാനമൊരുക്കും
ഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ 23ന്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കേരളം ഉൾപ്പടെ 22 സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് . മെയ് 23നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന് നടക്കും.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് , കേരള, മേഘാലയ, മിസോറാം, നാഗാലാന്‍റ്, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്‍റമാന്‍, ലക്ഷദ്വീപ് തുടങ്ങിയ 22 ഇടങ്ങളില്‍ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 25. മെയ് 23ന് വോട്ടെണ്ണല്‍.ക്രിമിനല്‍ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം.
ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 11നും രണ്ടാം ഘട്ടം ഏപ്രില്‍ 18നും മൂന്നാം ഘട്ടം ഏപ്രില്‍ 23നും നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും ഏഴാം ഘട്ടം മെയ് 19നും നടക്കും. 29 സംസ്ഥാനങ്ങളിലെ 543 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു
എല്ലായിടത്തും വിവിപാറ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് സുനില്‍ അറോറ പറഞ്ഞു. രാജ്യത്ത് ആകെ 90 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 84 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 10 ലക്ഷം പോളിങ്ങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളില്‍ മതിയായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കുടിവെള്ളം, ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് സുനില്‍ അറോറ പറഞ്ഞു.
ശക്തമായ സുരക്ഷ ഓരോ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. പ്രശ്‌നബാധിത മേഖലകളില്‍ സിആര്‍പിഎഫ് ഉള്‍പ്പടെയുള്ള കേന്ദ്രസേനകളെ വിന്യസിക്കും. സുരക്ഷയ്ക്കായി സിസിടിവി, വെബ് കാസ്റ്റിങ് തുടങ്ങിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉള്‍പ്പെടുത്തും.
തെരഞ്ഞെടുപ്പിന് മുമ്പായി വിപുലമായ കൂടിക്കാഴ്ച നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വിവിധ ബോര്‍ഡ് പരീക്ഷകള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്. സ്വതന്ത്ര തെരഞ്ഞെടുപ്പിനായി എല്ലാ ഒരുക്കങ്ങളും നടത്തിയെന്ന് സുനില്‍ അറോറ.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കര്‍ക്കര്‍ശമായ ഇടപെടലുകള്‍ കമ്മീഷന്‍ നടത്തുമെന്ന് സുനില്‍ അറോറ. പ്രകൃതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കള്‍ പ്രചരണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. രാത്രിയിലെ ഉച്ചഭാഷിണി ഉപയോഗം കര്‍ശനമായി തടയും. രാത്രി പത്തുമണി മുതല്‍ രാവിലെ ആറു മണി വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിമിനൽ കേസുകളിൽ പ്രതികളായവർ അക്കാര്യങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകുമെന്ന് തെര. കമ്മീഷന്‍. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. പോളിങ് ബൂത്തുകളില്‍ കുടിവെള്ളമടക്കമുള്ള സംവിധാനമൊരുക്കും