തദ്ദേശ തെരെഞ്ഞെടുപ്പിൽ 101 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വൻ ഭൂരിപക്ഷം

ഗ്രാമ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ വോട്ടുകളിലും എല്‍ഡിഎഫ് വന്‍ മുന്നേറ്റം

0

തിരുവനന്തപുരം :സർക്കാരിനെതിരെ വൻ വിവാദങ്ങൾ അഴിച്ചുവിട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ 101 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വൻ ഭൂരിപക്ഷം നേടാനായി . ഗ്രാമ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ വോട്ടുകളിലും എല്‍ഡിഎഫ് വന്‍ മുന്നേറ്റം.എല്‍ഡിഎഫിന് വന്‍ മുന്നേറ്റമുണ്ടായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. വോട്ടിംഗ് ശതമാനത്തിലും വന്‍ വര്‍ധനവാണ് എല്‍ഡിഎഫ് നേടിയത്. എല്‍ഡിഎഫ് 41.55 % ജനങ്ങളുടെ പിന്തുണ നേടിയപ്പോള്‍ യുഡിഎഫിന് 37.14 ശതമാനം മാത്രം
എന്‍ഡിഎയ്ക്കും വന്‍ തിരിച്ചടി. ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിനേക്കാള്‍ എന്‍ഡിഎയുടെ വോട്ടിംഗ് ശതമാനത്തില്‍ വന്‍ ഇടിവ്. എന്‍ ഡിഎയുടെ വോട്ടംഗ് ശതമാനം 14.52 ല്‍ ഒതുങ്ങി.2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് 101 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം നേടിയപ്പോള്‍ 38 മണ്ഡലങ്ങളില്‍ മാത്രമായി യുഡിഎഫ് ഒതുങ്ങുന്നതാണ് കാ‍ഴ്ച്ച. എന്‍ഡിഎയ്ക്ക് ആകട്ടെ 1 നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് മുന്‍തൂക്കം ലഭിച്ചത്.ക‍ഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് ഫലത്തെയും മറികടക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.ഇടതു സർക്കാരിന് തുടർ ഭരണം പ്രവചിക്കുന്നതാണ് തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം

You might also like

-