തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്സ്പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയെങ്കിലും ഫലം പാതാളത്തോളം താണു
രാഹുലിന്റെ അമേഠിയിലെ തോല്‍വി. വിമുഖനായ രാഷ്ട്രീയക്കാരന്‍, പപ്പു, അമുല്‍ ബേബി തുടങ്ങിയ അധിക്ഷേപങ്ങളെ അതിജീവിച്ച് ഊര്‍ജ്ജസ്വലനായ നേതാവും പാര്‍ട്ടി അധ്യക്ഷനുമായി പരിവേഷം ചെയ്തെങ്കിലും രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി പരാജയപ്പെട്ട നേതാവായി.
ഡൽഹി :പടക്കളത്തിൽ സൈന്യാധിപന്‍ തന്നെ വീണ അവസ്ഥയിലാണ്
ദേശീയതലത്തിൽ കോൺഗ്രസ്സ് . 2019 ലെ തെരെഞ്ഞെടുപ്പിൽ രാഹുൽ
ഗാന്ധി നേതൃത്തം നൽകുന്ന ഒരു ഗവേർസ്സിന്റ ഉണ്ടാക്കാമെന്ന കോൺഗ്രസ്സ് പ്രതിഷ തകർന്നടിഞ്ഞു . രാകുൽ ഗാന്ധിയുടെ നേത്രുത്തൽ ഇനി ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടാൽ രാജ്യത്തു കോൺഗ്രസ്സ് തന്നെ രാജ്യത്തുണ്ടാകില്ലന്ന അവസ്ഥയിലേക്ക് കോൺഗ്രസ്സ് മാറുമെന്ന് ആശങ്ക പങ്കുവെക്കുന്ന കോൺഗ്രസ്സ് നേതാക്കളും നേതൃത്തത്തിൽ ഉണ്ട് . രാഹുലിന്റെ അമേഠിയിലെ തോല്‍വി. വിമുഖനായ രാഷ്ട്രീയക്കാരന്‍, പപ്പു, അമുല്‍ ബേബി തുടങ്ങിയ അധിക്ഷേപങ്ങളെ അതിജീവിച്ച് ഊര്‍ജ്ജസ്വലനായ നേതാവും പാര്‍ട്ടി അധ്യക്ഷനുമായി പരിവേഷം ചെയ്തെങ്കിലും രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി പരാജയപ്പെട്ട നേതാവായി. റഫാല്‍ അഴിമതിയാരോപണം ആവര്‍ത്തിച്ചുന്നയിച്ചും മുഖത്തുനോക്കി കള്ളനെന്നും വിളിച്ചും നരേന്ദ്ര മോദി ചോദ്യം ചെയ്യാനാകാത്ത നേതാവല്ലെന്ന് തെളിയിച്ചു രാഹുല്‍.
പാര്‍ലമെന്റിലടക്കം മികച്ച പ്രകടനം. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടും ഹിന്ദി ഹൃദയഭൂമികളില്‍ വെന്നിക്കൊടി പാറിച്ച് തോല്‍വിയുടെ ട്രാക് റെക്കോഡ് തിരുത്തി. ന്യായ് ഉള്‍പ്പെടെ മോഹപദ്ധതികളുമായി പ്രകടന പത്രിക അവതരിപ്പിച്ചു. പക്ഷെ, ഇതൊന്നും മോദി എഫക്ടിനെ വെല്ലാന്‍ പര്യാപ്തമായില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. രാഹുലിനൊപ്പം ചടുലമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്കായില്ല എന്നതാണ് സത്യം. അമേഠിയില്‍ പോലും ബൂത്തിലിരിക്കാന്‍ പ്രവര്‍ത്തകരുണ്ടായില്ല.
സ്നേഹത്തിന്റെ രാഷ്ട്രീയം തുടരുമെന്ന് പറയുമ്പോഴും തോല്‍വിയുടെ ഭാരമേറ്റെടുത്ത് അധ്യക്ഷ പദത്തില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു രാഹുല്‍ ഗാന്ധി. ഏറ്റവും അടുത്ത് തന്നെ പ്രവര്‍ത്തക സമിതി ചേര്‍ന്ന ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.