ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു വോട്ടിംങ് മെഷീന്‍ തലച്ചുമടായി കുട്ടികൾകൊണ്ടുപോകുന്ന ചിത്രങ്ങൾ പുറത്ത്
ബിഹാറില്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നത് കുട്ടിക്കളിയായിരിക്കുകയാണ്. പ്രത്യേകിച്ച് യാതൊരു സുരക്ഷാ സംവിധാനങ്ങളുമൊരുക്കാതെ സാധാരണ വാഹനങ്ങളിലാണ് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നതെന്നും തേജസ്വി യാദവ് ആരോപിക്കുന്നു
.ഡൽഹി :വോട്ടിങ് മെഷീന്‍ കുട്ടികള്‍ തലച്ചുമടായി കൊണ്ടുപൊകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അതീവ സുരഷയില്‍ കൈകാര്യം ചെയ്യേണ്ട വോട്ടിംങ് മെഷീനുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശവുമായി രംഗത്തെത്തി.
ബിഹാറില്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നത് കുട്ടിക്കളിയായിരിക്കുകയാണ്. പ്രത്യേകിച്ച് യാതൊരു സുരക്ഷാ സംവിധാനങ്ങളുമൊരുക്കാതെ സാധാരണ വാഹനങ്ങളിലാണ് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നതെന്നും തേജസ്വി യാദവ് ആരോപിക്കുന്നു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ യാതൊരു സുരക്ഷയുമില്ലാതെ വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. വിഷയം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. യഥാര്‍ഥ വോട്ടിങ് മെഷീനുകളല്ലെന്നും റിസര്‍വ് വോട്ടിംങ് മെഷീനുകളാണ് ഇത്തരത്തില്‍ സുരക്ഷയില്ലാതെ മാറ്റുന്നതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചത്.
ഉത്തര്‍പ്രദേശിലെ മീററ്റിലും റായ്ബറേലിയിലും വോട്ടിംങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുന്നുവെന്നതും വാര്‍ത്തയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ പലഭാഗത്തും ഇവിഎം സ്‌ട്രോങ് റൂമുകള്‍ക്ക് പ്രത്യേകം കാവല്‍ നില്‍ക്കുന്നുണ്ട്