വിവിപാറ്റ് ആദ്യം എണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

വിവിപാറ്റിന് പകരം ഇ.വി.എമ്മിലെ വോട്ടുകളാണ് ആദ്യം എണ്ണുകയെന്ന് കമ്മീഷൻ അറിയിച്ചു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഫലസൂചന വൈകുമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇ.വി.എം തിരിമറിയുടെ സാധ്യത മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന ആവശ്യമുന്നയിച്ചാണ് വിവിപാറ്റുകള്‍ ആദ്യമെണ്ണണമെന്ന് പ്രതിപക്ഷം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്.

0

ഡൽഹി :വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിവിപാറ്റിന് പകരം ഇ.വി.എമ്മിലെ വോട്ടുകളാണ് ആദ്യം എണ്ണുകയെന്ന് കമ്മീഷൻ അറിയിച്ചു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഫലസൂചന വൈകുമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇ.വി.എം തിരിമറിയുടെ സാധ്യത മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന ആവശ്യമുന്നയിച്ചാണ് വിവിപാറ്റുകള്‍ ആദ്യമെണ്ണണമെന്ന് പ്രതിപക്ഷം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്.

ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു പ്രതിപക്ഷം തീരുമാനമെടുത്തിരുന്നത്. എന്നാൽ കോടതിയിൽ നിന്നും സമാന വിധിയുണ്ടായാൽ തിരിച്ചടിയായി മാറുമെന്നതിനാൽ സുപ്രീംകോടതിയിലേക്ക് പോകാൻ സാധ്യതയില്ലെന്ന സൂചനകളാണിപ്പോള്‍ പുറത്തു വരുന്നത്. ഇ.വി.എമ്മുമായി ബന്ധപ്പെട്ട വ്യാപക ആരോണങ്ങളാണ് വിവിധയിടങ്ങളില്‍ നിന്നായി ഉയര്‍ന്ന് വന്നിരുന്നത്. എന്നാല്‍ ആരോപണങ്ങളെല്ലാം തള്ളി തെരഞ്ഞടുപ്പ് കമ്മീഷന്‍ രംഗത്ത് വരികയായിരുന്നു. വിവിപാറ്റുകൾ ആദ്യമെണ്ണണമെന്ന ആവശ്യവുമായി 21 പ്രതിപക്ഷ കക്ഷികളുടെ നേതാക്കളാണ് കഴിഞ്ഞ ദിവസം തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചത്.

അതേസമയം വിവിപാറ്റ് ആദ്യം എണ്ണില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം നിരാശാജനകമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു. കമ്മീഷന്റെ തീരുമാനത്തില്‍ ഭിന്നതയുണ്ടോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കുകയാണ്. ഇവിഎം ബി.ജെ.പിയുടെ ഇലക്ട്രോണിക് വിക്ടറി മെഷീന്‍ ആണോയെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്‌വി ചോദിച്ചു.

ജനങ്ങളില്‍ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ഇവിഎമ്മിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി പറയുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം വിജയിച്ചിട്ടുണ്ട്. പരാജയപ്പെടുമ്പോള്‍ മാത്രമാണ് പ്രതിപക്ഷം വോട്ടിങ് യന്ത്രത്തെ കുറ്റം പറയുന്നതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

You might also like

-