തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളുമായി ഇന്ത്യന്‍ അംബാസിഡര്‍ ചര്‍ച്ച നടത്തി

ടെക്‌സസ്സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട 75 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

0

ഹൂസ്റ്റണ്‍: ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്കല്‍ ഗവണ്‍മെന്റുകളിലേക്ക് വിജയിച്ച ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളുമായി യു.എസ്സ. ഇന്ത്യന്‍ അബാസിഡറായി നിയമിതനായ ഹരീഷ് വി. ശ്രിന്‍ഗള ചര്‍ച്ച നടത്തി.

ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സലേറ്റില്‍ മെയ് 21 ചൊവ്വാഴ്ച വൈകീട്ട് 5.30 നായിരുന്നു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചത്. ടെക്‌സസ്സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട 75 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

അമേരിക്കന്‍ പ്രാദേശിക ഗവണ്‍മെന്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചു കാണാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ കര്‍ത്തവ്യ നിര്‍വഹണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയട്ടെ എന്ന് അംബാസിഡര്‍ ആശംസിച്ചു.

ഇന്ത്യ യു.എസ്. ബന്ധം ഇരുരാജ്യങ്ങളിലേയും, സാമ്പത്തിക, വ്യവസായ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അംബാസിഡര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യ-അമേരിക്കാ സഹകരണം ആസൂയാര്‍ഹമായ നേട്ടങ്ങള്‍ തടുര്‍ന്നും കൈവരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടപ്പിച്ചു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന അവസരത്തില്‍ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ രാഷ്ട്രപിതാവിന്റെ ചിത്ര അനാവരണ ചടങ്ങും നടന്നു. ഹൂസ്റ്റണില്‍ നിന്നുള്ള ജഡ്ജ് കെ.പി.ജോര്‍ജ്, ശ്രീകുല്‍കര്‍ണി, ആര്‍.കെ. സാന്‍ഡില്‍, ജഡ്ജ് ജൂലി മാത്യു രാജ സല്‍ഹോത്രാ, കോപ്പേല്‍ സിറ്റി കൗണ്‍സിലംഗം ബിജു മാത്യു, റിഷ് ദബ്‌റോയ്, ഹരീഷ് ജാജു, ഷാംബ മുക്കര്‍ജി, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലംഗം കെന്‍ മാത്യു എന്നിവരെ കൂടാതെ ഇസ്രയേല്‍ കോണ്‍സുലര്‍ ജനറല്‍, ജന്ത്യന്‍ കോണ്‍സുലര്‍ ഡോ. അനുപം റെ ്എന്നീ പ്രമുഖരും സന്നിഹിതരായിരുന്നു.

You might also like

-