ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ പതിനൊന്നിന് കൊട്ടിക്കലാശം ഇന്ന്

91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലാന്റ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്

0

ഡൽഹി: 2019ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ്ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലാന്റ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ യു.പി അടക്കമുള്ള വിവിധ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും അന്നേ ദിവസം തെരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിലെയെല്ലാം പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയില്‍ തുടങ്ങി കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇന്ന് ബി.ജെ.പിയുടെ പ്രചാരണത്തിനെത്തും . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആസാം , ബീഹാര്‍ , ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒഡീഷയിലെ പുരിയില്‍ പ്രചാരണം നടത്തുമ്പോള്‍ യു.പിയിലെ ആദ്യഘട്ടം പോളിങ് ബൂത്തിലെത്തുന്ന മണ്ഡലങ്ങളിലാണ് പ്രിയങ്ക പ്രചരണം കൊഴുപ്പിക്കാനെത്തുന്നത്. ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ അമിത് ഷാ നേരിട്ടെത്തി ചര്‍ച്ച നടത്തി അനുനയത്തിന് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ന്യായ് അടക്കമുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ട് പ്രകടന പത്രികയെ പരമാവധി ആളുകളിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രചരണത്തിലുട നീളം ശ്രമിക്കുന്നു. 2014 ന് സമാനമായി മോദിയാണ് ബിജെപിയുടെ പ്രചരണായുധം. ബംഗാളില്‍ മമതാ ബാനര്‍ജിയും യു.പിയില്‍ അഖിലേഷ് മായവതിയും ഒ‍ഡീഷയില്‍ നവീന്‍ പട്നായികും ഇന്ന് പ്രചരണരംഗത്ത് സജീവമാകും

You might also like

-