കോവിഡ് ബാധ ഭേദമായ വൃദ്ധദമ്പതിമാര്‍ ആശുപത്രി വിട്ടു

മൂന്ന് പ്രാവശ്യം സാമ്പിളുകള്‍ പരിശോധിച്ച് നെഗറ്റീവായതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്

0

കോവിഡ് ബാധ ഭേദമായ വൃദ്ധദമ്പതിമാര്‍ ആശുപത്രി വിട്ടു. മൂന്ന് പ്രാവശ്യം സാമ്പിളുകള്‍ പരിശോധിച്ച് നെഗറ്റീവായതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. വലിയ സന്തോഷത്തോടെ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് അവരെ വീട്ടിലേക്കയച്ചു.ശരിയായ പരിചരണത്തിലൂടെയും കൂട്ടായ യത്നത്തിലൂടെയുമാണ് ഇത് സാധ്യമായതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.കോവിഡ് ബാധിച്ച് കൂടുതലായി മരണപ്പെടുന്നത് വൃദ്ധന്മാരാണെന്നിരിക്കെ ഈ ദമ്പതികളുടെ രോഗം ഭേദമായത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.ഇവരെ പരിശോധിച്ച ആരോഗ്യപ്രവര്‍ത്തനും കോവിഡ് ബാധിച്ചിരുന്നു. അവര്‍ക്കും കോവിഡും ഭേദമായിരിക്കുകയാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതര്‍ ആരുമില്ല.

You might also like

-