ബാങ്ക് കവര്‍ച്ച കേസ്സില്‍ എണ്‍പത്തിനാല്കാരന്‌ 21 വര്‍ഷം ജയില്‍ ശിക്ഷ

അരിസോണ ക്രെഡിറ്റ് യൂണിയനില്‍ സായുധ കവര്‍ച്ച നടത്തിയതിനാല്‍ പുതിയ ജയില്‍ ശിക്ഷ വിധിച്ചത്.കവര്‍ച്ചാ കേസ്സില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ല്‍ ജയില്‍ വിമോചിതനായ റോബര്‍ട്ട് ഏഴുമാസങ്ങള്‍ക്കുശേഷം വീണ്ടും ജയിലില്‍ എത്തുകയായിരുന്നു. പുറത്തു ജീവിക്കുവാന്‍ സാധിക്കുകയില്ലായെന്നാണ് ഇതിനെ കുറിച്ചു റോബര്‍ട്ടിന്റെ അറ്റോര്‍ണി കോടതിയില്‍ പറഞ്ഞത്.

0

ഫിനിക്‌സ്: ജീവിതത്തിന്റെ ഭൂരിഭാഗവും ജയിലഴിക്കുള്ളില്‍ കഴിയേണ്ടിവന്ന അമേരിക്കയിലെ ബാങ്ക് കവര്‍ച്ചക്കാരന്‍ 84 വയസ്സുള്ള റോബര്‍ട്ട് കെര്‍ബ്‌സിനെ ഫിനിക്‌സ് കോടതി ആഗസ്റ്റ് 17 ചൊവ്വാഴ്ച 21 കൊല്ലത്തേക്ക് വീണ്ടുംതടവ് ശിക്ഷ വിധിച്ചു.അരിസോണ ക്രെഡിറ്റ് യൂണിയനില്‍ സായുധ കവര്‍ച്ച നടത്തിയതിനാല്‍ പുതിയ ജയില്‍ ശിക്ഷ വിധിച്ചത്.കവര്‍ച്ചാ കേസ്സില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ല്‍ ജയില്‍ വിമോചിതനായ റോബര്‍ട്ട് ഏഴുമാസങ്ങള്‍ക്കുശേഷം വീണ്ടും ജയിലില്‍ എത്തുകയായിരുന്നു. പുറത്തു ജീവിക്കുവാന്‍ സാധിക്കുകയില്ലായെന്നാണ് ഇതിനെ കുറിച്ചു റോബര്‍ട്ടിന്റെ അറ്റോര്‍ണി കോടതിയില്‍ പറഞ്ഞത്.

ചൊവ്വാഴ്ച വിധി പ്രസ്താവിക്കുമ്പോള്‍ വീല്‍ ചെയറിലായിരുന്ന പ്രതിക്ക് കേള്‍വി കുറവായതിനാല്‍ ജഡ്ജിയുടെ ചോദ്യങ്ങള്‍ക്കൊന്നും റോബര്‍ട്ട് ഉത്തരം പറഞ്ഞില്ല.
തുടര്‍ച്ചയായി ബാങ്ക് കവര്‍ച്ച നടത്തി ജനങ്ങളെയും സമൂഹത്തേയും ഭീതിയിലാഴ്ത്തിയ റോബര്‍ട്ട് ദയ അര്‍ഹിക്കുന്നില്ല എന്ന് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ജനിഫര്‍ സിപ്‌സ് വിധി ന്യായത്തില്‍ ചൂണ്ടികാട്ടി.

ഫ്‌ളോറിഡായില്‍ ബാങ്ക് കവര്‍ച്ച നടത്തിയതിന് 1981 ല്‍ 30 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു.2018 ല്‍ ജയില്‍ വിമോചിതനായപ്പോള്‍ സോഷ്യല്‍ സെക്യൂരിറ്റിയായി ലഭിച്ചിരുന്ന 800 ഡോളര്‍ പ്രതിമാസ ചിലവിന് മതിയായിരുന്നില്ലായെന്നും, അതുകൊണ്ട് മനഃപൂര്‍വ്വം വീണ്ടും കവര്‍ച്ച നടത്തി ജയിലില്‍ എത്തിയെന്നും റോബര്‍ട്ട് വിചാരണക്കിടെ കോടതിയില്‍ പറഞ്ഞു.

You might also like

-