അസമിൽ കനത്ത ഇടിമിന്നലിൽ പതിനെട്ടോളം ആനകൾ ചരിഞ്ഞു
നകളുടെ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത നിലവിലുണ്ട്.
ദിസ്പുർ: അസമിൽ കനത്ത ഇടിമിന്നലിൽ പതിനെട്ടോളം ആനകൾ ചരിഞ്ഞു . നഗാവ് ജില്ലയിലെ വനപ്രദേശത്താണ് ആനകൾ കൂട്ടത്തോടെ ചത്തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു . കാത്തിയതോലി ഫോറസ്റ്റ് റേഞ്ചിൽ പെടുന്ന കുന്ദോലി മലയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇടിമിന്നലുണ്ടായത് അപകടമുണ്ടായതെന്നാണ് വൈൽഡ് ലൈഫ് കൺസർവേറ്റർ അമിത് സഹായി അറിയിച്ചു
“18 ആനകൾചരിഞ്ഞിട്ടുണ്ട് ഇടിമിന്നലാണ് കാരണം ”അസം ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ എം.കെ. യാദവ പറഞ്ഞു.വെറ്റിനറി ഡോക്ടർമാരുടെയും മറ്റ് വന്യജീവി വിദഗ്ധരുടെയും സംഘം കണ്ടാലിയിലേക്ക് പുറപ്പെട്ടതായും വെള്ളിയാഴ്ച രാവിലെയോടെ സ്ഥലത്തെത്തുമെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഞെട്ടൽ അറിയിച്ച മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ, എത്രയും വേഗം ദുരന്തസ്ഥലത്തെത്താൻ വനംവകുപ്പ് മന്ത്രി പരിമൾ ശുക്ലയ്ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ്. വനത്തിലെ ഉൾപ്രദേശമായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് അധികൃതർ സ്ഥലത്തെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ആനകളുടെ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത നിലവിലുണ്ട്. 18 ആനകളാണ് ചരിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ യെങ്കിലും യഥാർഥത്തിൽ 20 ൽ അധികം ആനകൾ ചരിഞ്ഞുന്നും .ഉൾവനമായതിനാൽ വ്യാഴാഴ്ച വൈകിട്ടോടെ മാത്രമാണ് ഞങ്ങളുടെ ടീമിന് അവിടെയെത്താനായത്. അവിടെ രണ്ട് ഗ്രൂപ്പുകളയാണ് ആനകളുടെ ജഡം കണ്ടെത്തിയത്. 14 ആനകളുടെ ജഡം മലയുടെ മുകളിൽ നിന്നാണ് കണ്ടെത്തിയത്. നാലെണ്ണത്തിന്‍റേത് അടിവാരത്ത് നിന്നും’ എന്നാണ് അമിത് സഹായിയുടെ വാക്കുകൾ.