ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് എട്ടുവര്‍ഷം

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് എട്ടുവര്‍ഷം പൂര്‍ത്തിയാവുകയാണ്. രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി ടി.പി സ്തൂപത്തില്‍ ആര്‍.എം.പി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. ലോക് ഡൗൺ കാലമായതിനാൽ നിയന്ത്രണങ്ങളോടെയാണ് ദിനചാരണ പരിപാടികൾ. ഇത്തവണത്തെ ടി.പി ദിനാചരണത്തില്‍ രക്തസാക്ഷി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താനായി എത്തിയത് നേതാക്കള്‍ മാത്രമായിരുന്നു. രാവിലെ ഒഞ്ചിയം ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തൽ നടന്നു. ടി.പി. വെട്ടേറ്റ് വീണ വള്ളിക്കാട്ടും അനുസ്മരണം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകിയത്. പ്രദേശത്തെ മുഴുവൻ വീടുകളിലും ഭക്ഷ്യധാന്യ കിറ്റും മുഖാവരണങ്ങളും വിതരണം ചെയ്തു.

0

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് എട്ടുവര്‍ഷം പൂര്‍ത്തിയാവുകയാണ്. രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി ടി.പി സ്തൂപത്തില്‍ ആര്‍.എം.പി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. ലോക് ഡൗൺ കാലമായതിനാൽ നിയന്ത്രണങ്ങളോടെയാണ് ദിനചാരണ പരിപാടികൾ.

ഇത്തവണത്തെ ടി.പി ദിനാചരണത്തില്‍ രക്തസാക്ഷി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താനായി എത്തിയത് നേതാക്കള്‍ മാത്രമായിരുന്നു. രാവിലെ ഒഞ്ചിയം ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തൽ നടന്നു. ടി.പി. വെട്ടേറ്റ് വീണ വള്ളിക്കാട്ടും അനുസ്മരണം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകിയത്. പ്രദേശത്തെ മുഴുവൻ വീടുകളിലും ഭക്ഷ്യധാന്യ കിറ്റും മുഖാവരണങ്ങളും വിതരണം ചെയ്തു.

You might also like

-