കൊല്ലത്തു വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു
തിരുവല്ല കവിയൂര്‍ സ്വദേശികളാണ് മരിച്ചവര്‍. മൂന്ന് സ്ത്രീകളും 2 കുട്ടികളും ഡ്രൈവറുമുള്‍പ്പെടെ 6 പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരണപ്പെട്ടത്
കൊല്ലം: ആയൂരില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ആറു മരണം. കൊല്ലം ആയൂരിലെ എം.സി റോഡിലാണ് അപകടം. ഇടുക്കിയില്‍ നിന്നും തിരുവനന്തപുരത്തേ ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍വശത്തുനിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു.
തിരുവല്ല കവിയൂര്‍ സ്വദേശികളാണ് മരിച്ചവര്‍. മൂന്ന് സ്ത്രീകളും 2 കുട്ടികളും ഡ്രൈവറുമുള്‍പ്പെടെ 6 പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരണപ്പെട്ടത്. പത്തനംതിട്ട കവിയൂര്‍ സ്വദേശികളായ സ്മിത, ഹര്‍ഷ, മിനി അഞ്ജന എന്നിവരും ആല സ്വദേശിയായ അരുണുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
കൊല്ലം പൂയപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ച ബൈക്ക്, ഇലക്ട്രിക് പോസ്റ്റിലിടിച്ച് 2 യുവാക്കളും മരിച്ചിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ യുണ്ടായ അപകടത്തില്‍ ഓയൂര്‍ സ്വദേശികളായ ശ്രീക്കുട്ടന്‍, അല്‍ അമീന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാരാണ് മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്.