നേര്യമംഗലത്ത് വൻ നായാട്ടു സംഘം പിടിയിൽ രണ്ടു തോക്കുകളും ആയുധങ്ങളും പിടികൂടി എട്ടുപേർ അറസ്റ്റിൽ
നേര്യമംഗലം മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍(32)എന്ന് വിളിക്കുന്ന രാധാകൃഷ്ണന്‍ അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍ (58) ശക്തിവേല്‍ (22) ഒഴുവത്തടം സ്വദേശി മനീഷ് എന്ന് വിളിക്കുന്ന രെഞ്ചു (39) പത്താം മൈല്‍ സ്വദേശി സ്രാമ്പിക്കല്‍ ആഷിഖ് ( 26) മാങ്കുളം സ്വദേശി ശശി (58) അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ്( 35) കൊരങ്ങട്ടികുടിയില്‍ സാഞ്ചോ (36) എന്നിവരെയാണ് വനപാലകർ അറസ്റ്റുചെയ്തിട്ടുള്ളത്
അടിമാലി| നേര്യമംഗലത്ത് സ്ഥിരമായി നായാട്ട് നടത്തിവന്ന സംഘത്തെ വനപാലകർ പിടികൂടി .നിരവധി വന്യമൃഗങ്ങളെ വേട്ടയിടി കൊലപ്പെടുത്തി മാസവും തുകയിലും വില്പന നടത്തിവന്ന സംഘമാണ്
പിടിയിലായത് ഇവരിൽനിന്നും .ഇവരില്‍ നിന്നും 2 നാടന്‍ തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു.കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചിവില്‍പ്പന നടത്തിയ സംഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എട്ട് സംഘം പിടിയിലാവുന്നതു .
നേര്യമംഗലം മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍(32)എന്ന് വിളിക്കുന്ന രാധാകൃഷ്ണന്‍ അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍ (58) ശക്തിവേല്‍ (22) ഒഴുവത്തടം സ്വദേശി മനീഷ് എന്ന് വിളിക്കുന്ന രെഞ്ചു (39) പത്താം മൈല്‍ സ്വദേശി സ്രാമ്പിക്കല്‍ ആഷിഖ് ( 26) മാങ്കുളം സ്വദേശി ശശി (58) അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ്( 35) കൊരങ്ങട്ടികുടിയില്‍ സാഞ്ചോ (36) എന്നിവരെയാണ് വനപാലകർ അറസ്റ്റുചെയ്തിട്ടുള്ളത്.രണ്ടാഴ്ച മുന്‍പ് അടിമാലി നെല്ലിപ്പാറ വനഭഗത്ത് വച്ചാണ് ഇവര്‍ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് മാംസം കടത്തിവില്പന നടത്തിയത് .
കഴിഞ്ഞ ദിവസം അടിമാലി റേഞ്ചിലെ മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ പട്ടിക ജാതി കോളനിയോട് ചേര്‍ന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണന് നടപടി .ജഡാവശിഷ്ടങ്ങൾ പോസ്റ്റുമോര്ട്ടത്തിന് വിധേയമാക്കിയ
വെറ്റിനറി ഡോക്ടര്‍ വെടിയേറ്റാണ് കാട്ടുപോത്ത് ചത്തതെന്നു സ്ഥിതികരിച്ചിരിന്നു .ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതികളെക്കുറിച്ച് അധികൃതര്‍ക്ക് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഉദ്ദേശം 600 കി.ഗ്രാമോളം ഭാരമുള്ള കാട്ടുപോത്തിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്. സമീപത്തായി ഒരു മ്ലാവിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ഇതിന്റെയും ഇറച്ചി ഇത്തരത്തില്‍ മുറിച്ച് കടത്തിയതാണെന്ന സംശയവും ഉയര്‍ന്നിരുന്നു.പ്രതികളെ ചോദ്യം ചെയ്തതിൽ ഇവർ കുറ്റം സമ്മതിച്ചതായി വനപാലകർ അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളുമായി തെളിവെടുക്കും
വനത്തില്‍ നടത്തിയ വിശദ പരിശോധനയില്‍ നിരവധി കാട്ടുപോത്തിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരമുണ്ട് നേര്യമംഗലം വനമേഖലകളില്‍ നിന്നും കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, മാന്‍, മുള്ളന്‍പന്നി തുടങ്ങിയവയെ വ്യാപകമായി വേട്ടയാടപ്പെടുന്നുണ്ടെന്നും ഇറച്ച് ശേഖരിച്ച് കടത്തുന്നുണ്ടെന്നു ആരോപണം ശ്കതമായിരിക്കെയാണ് പ്രതികൾ പിടിയിലാവുന്നത് .
വേട്ടയാടി കൊന്ന ശേഷം ഇറച്ചി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മുറിച്ചെടുക്കും. സമീപത്ത് തന്നെ സൂക്ഷിച്ച് ഇവ ഉണക്കിയെടുത്ത ശേഷം വാഹനത്തിലാക്കി ഒളിപ്പിച്ച് കടത്തുകയാണ് സംഘത്തിന്റെ രീതി.പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു കഴിയുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് വനപാലകർ കരുതുന്നത് .
മൂന്നാർ, ചിന്നക്കനാൽ, പൂപ്പാറ കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ വൻകിട ഹോട്ടലുകളിലേക്ക് വേട്ട സംഘം വന്യമൃഗങ്ങളുടെ ഇറച്ചി എത്തിച്ചിരുന്നതായി വിവരം ഉണ്ട് .മുന്നാറിലെ ചില ഹോട്ടലുകളിൽ
കട്ട് പോത്ത് ഇറച്ചി തേടി വിവിധപ്രദേശങ്ങളിൽനിന്നും ആളുകൾ എത്തുന്നുണ്ടനാണ് വിവരം .ചില വേട്ട സംഘങ്ങൾക്ക് ചില വനപാലകരുമായി ബന്ധമുള്ളതായും ആരോപണം ഉണ്ട്മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി ജി സന്തോഷ്, സജീവ് സുധമോള്‍ ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും റേഞ്ച് ഓഫീസര്‍ രതീഷ് കെ വി രതീഷ് അറിയിച്ചു.