കർഷക പ്രക്ഷോപത്തിനിടെ മന്ത്രിമാ‍രുടെ വാഹനം ഓടിച്ച് കയറ്റി , സംഭവത്തിൽ എട്ടു പേർ മരിച്ചു

കേന്ദ്രമന്ത്രി യുടെ മകനാണ് പ്രക്ഷോപകർക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയതെന്നു കർഷകർ ആരോപിച്ചു എന്നാല്‍ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പ്രതികരിച്ചു.

0

ലക്‌നൗ :ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കർഷക പ്രക്ഷോപത്തിനിടെ മന്ത്രിമാ‍രുടെ വാഹനം ഓടിച്ച് കയറ്റി ,
സംഭവത്തിൽ എട്ടു പേർ മരിച്ചതായി യു പി പോലീസ് അറിയിച്ചു .കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം.മരിച്ചവരിൽ നാല് പേര്‍ കര്‍ഷകരാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്
കേന്ദ്രമന്ത്രി യുടെ മകനാണ് പ്രക്ഷോപകർക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയതെന്നു കർഷകർ ആരോപിച്ചു എന്നാല്‍ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പ്രതികരിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് കർഷക സംഘടനകൾനാളെ രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്തു. 8 പേർ മരിച്ചെന്നാണ് ലഖിംപൂർ എഎസ്പിയെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുതു . നാല് കർഷകരും, മറ്റുള്ളവർ ഇടിച്ച വാഹനത്തിലുള്ളവരാണെന്നുമാണ് എഎസ്പി പറയുന്നത്. അപകടം വരുത്തിയ കാറിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ഡോ.ദർശൻ പാൽ ആവശ്യപ്പെട്ടു. സംഭവത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ലഖിന്‍ പൂര്‍ ഖരിയിലടക്കം കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജ്യ മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന സഹമന്ത്രിയുടെ മകന്‍ ഓടിച്ച വാഹനം കര്‍ഷകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. മകനൊപ്പമുണ്ടായിരുന്ന ചിലര്‍ വെടിവച്ചതായും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

കര്‍ഷകരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ കളക്ട്രേറ്റുകള്‍ വളഞ്ഞ് രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട കര്‍ഷക സംഘടനകള്‍ അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അപലപിച്ചു.

അതേസമയം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ലക്‌നൗവിൽ എത്തി.നാളെ കർഷക പ്രക്ഷോപം നടന്ന ലഖിംപൂർ ഖേരി സന്ദർശിക്കും

You might also like

-