പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസ്: ഈജിപ്തില്‍ 11 ബ്രദർഹുഡുകാർക്ക് വധശിക്ഷ
2013 ഓഗസ്റ്റിലാണ് ഗിസായിലെ പോലീസ് സ്റേഷനു നേര്‍ക്ക് ആക്രമണം നടത്തിയത്. പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ അധികാരത്തിൽ നിന്നു പുറത്താക്കിയതിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്.
കയ്റോ: പോലീസ് സ്റ്റേഷന് ആക്രമിച്ച് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ 11 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ഈജിപ്ഷ്യന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. നിയമം അനുശാസിക്കുന്നതനുസരിച്ച് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിക്ക് വിധിപ്പകര്‍പ്പ് അയച്ചതായി കോടതി വൃത്തങ്ങള്‍ അറിയിച്ചു. വിധി ഉടൻ സ്ഥിരീകരിക്കാനാവുമെന്നാണു പ്രതീക്ഷ.
2013 ഓഗസ്റ്റിലാണ് ഗിസായിലെ പോലീസ് സ്റേഷനു നേര്‍ക്ക് ആക്രമണം നടത്തിയത്. പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ അധികാരത്തിൽ നിന്നു പുറത്താക്കിയതിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. പ്രക്ഷോഭകർ പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.