സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 30 അവധി , ഇടുക്കി കുമളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാൾ മരിച്ചു

ഇടുക്കി കുമളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാൾ മരിച്ചു . ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് മനോജാണ് മരിച്ചത്

കൊച്ചി |കനത്ത മഴ തുടരന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലകളിലെ കളക്ടമാർ നാളെ (മെയ് 30 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇടുക്കി, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്

മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ ഘട്ടം ഘട്ടമായി ഇന്നലെ വരെ 13 ഷട്ടറുകൾ തുറന്നിരുന്നു. ബാക്കി രണ്ടു ഷട്ടറുകളും ഇന്ന് തുറക്കുകയായിരുന്നു. അതിശക്തമായ മഴ നിലനിൽക്കുന്നതിനാൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്. തീരത്തുള്ളവർക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതർ അറിയിച്ചു.പെരിയാറിന്റെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.
കണ്ണൂർ
നാളെ (വെള്ളിയാഴ്ച) ജില്ലയിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് വെള്ളിയാഴ്ച (മേയ് 30 ന് ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ഇടുക്കി കുമളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാൾ മരിച്ചു . ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് മനോജാണ് മരിച്ചത്. അതിർത്തിയിലെ തമിഴ് നാട് ബസ് സ്റ്റാൻഡിൽ ആണ് സംഭവം. ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന ശ്രീജിത്തിനെഫയർഫോഴ്സ് സംഘം എത്തി മരം മുറിച്ചു മാറ്റിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരാൾക്കു കൂടി അപകടത്തിൽ പരുക്കേറ്റു’

എറണാകുളം
എറണാകുളം ജില്ലയിൽ നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷ്‌ അറിയിച്ചു.
കാസർകോട്
കാസർകോട് നാളെ റെഡ് അലർട്ടാണ്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് നാളെ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

You might also like

-